Latest NewsIndiaNews

എന്തുകൊണ്ട് അവന്‍ ഒരിക്കലും വിഷാദരോഗത്തെക്കുറിച്ച്‌ പറഞ്ഞില്ല? ചോദ്യങ്ങൾക്കുള്ള മറുപടിയുമായി ശ്രീശാന്ത്

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവാർത്ത ഉണ്ടാക്കിയ ഞെട്ടലിൽ നിന്ന് സിനിമാലോകം ഇതുവരെ മുക്തരായിട്ടില്ല. താരം എന്തുകൊണ്ട് ഡിപ്രഷനെക്കുറിച്ച് തുറന്നുപറഞ്ഞില്ലെന്നാണ് മിക്കവരും ചോദിക്കുന്നത്. ഇതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീശാന്ത്. ട്വിറ്ററിലാണ് അദ്ദേഹം കുറിപ്പ് പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

Read also: സുശാന്ത് സിംഗ് രജ്പുത്തിന്റെ കുടുംബത്തിൽ മറ്റൊരു ദുരന്തം കൂടി

”എന്തുകൊണ്ട് അവന്‍ വിഷാദരോഗത്തെക്കുറിച്ച്‌ പറഞ്ഞില്ല?

അവന്‍ പറഞ്ഞിരുന്നു, മാനസികാരോഗ്യ വിദഗ്ധനെ കണ്ടപ്പോള്‍, കറങ്ങി നടക്കുന്നത് നിര്‍ത്തിയപ്പോള്‍, വിശപ്പെന്ന തോന്നൽ ഇല്ലാതായപ്പോള്‍, ഉറങ്ങാനായി ഗുളികകളെ ആശ്രയിച്ചപ്പോള്‍, എപ്പോഴും കരഞ്ഞപ്പോള്‍… അവന്‍ പറഞ്ഞിരുന്നു, പക്ഷെ നിങ്ങള്‍ കേട്ടില്ലെന്ന് മാത്രം. വിഷാദരോഗം നിശബ്ദമല്ല, കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് കേള്‍ക്കാൻ സാധിക്കും. ഈയൊരു അവസ്ഥയിലൂടെ കടന്നുപോകുന്നയാളെ വിഷാദ രോഗത്തിന്റെ ഇരകളെന്ന് കരുതരുത്. ഇനിയും സന്തോഷമുണ്ടാവുമെന്ന തോന്നല്‍ പോലും അവനില്ലാതാകുന്നു. ജീവിതത്തിലുള്ള പ്രതീക്ഷയേ ഇല്ലാതാകും. പ്രത്യേകിച്ച്‌ ദേഷ്യമോ സങ്കടമോ ഉണ്ടാകില്ല. എന്നാൽ ഉള്ളില്‍ അവന്‍ മരിക്കുകയാണ്.

ഉണരാനിഷ്ടപ്പെടുന്നില്ല ഉറക്കമാണ് കൂടുതൽ നല്ലതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതൊരു വിഷമിപ്പിക്കുന്ന കാര്യമാണ്. അല്ലാതെ, അങ്ങനെ പറയുന്നവരെ കുറ്റപ്പെടുത്താനുള്ള കാരണമല്ല. നിങ്ങളുടെ അടുത്തുള്ളവരെ ശ്രദ്ധിക്കുക. പലരും നിങ്ങളറിയാത്തൊരു യുദ്ധം ഉള്ളില്‍ നയിക്കുന്നുണ്ടാവാം. ദയ കാണിക്കൂ! സഹാനുഭൂതിയുള്ളവരാകൂ”- ശ്രീശാന്ത് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button