Latest NewsNewsIndia

പൊതുനിരത്തില്‍ വടിവാള്‍ കൊണ്ടു കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചു ; പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരന്‍ ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍

ചെന്നൈ : റോഡില്‍ വടിവാള്‍ കൊണ്ടു കേക്ക് മുറിച്ചു പിറന്നാള്‍ ആഘോഷിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരന്‍ ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍. കോട്ടൂര്‍പുരത്താണ് സംഭവം. ചിത്ര നഗര്‍ നിവാസികളായ 19 കാരായ എസ്.ദിനകരന്‍, യു.മണികണ്ഠന്‍, ജെ.വിഗ്‌നേശ്, 18 കാരനായ എഫ്.മൈക്കിള്‍, 20 കാരനായ ആര്‍.നാഗരാജ്, 24 കാരനായ ആര്‍.ഷണ്‍മുഖം, പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരന്‍ എന്നിവരാണ് അറസ്റ്റിലായത്. ദിനകരന്റെ പിറന്നാളാണ് ഇവര്‍ ആഘോഷിച്ചത്.

ചിത്ര നഗറിലെ വ്യാപാരിയെ കത്തി കാണിച്ച് ഭയപ്പെടുത്തി കൊള്ളയടിച്ച സംഭവത്തില്‍ പൊലീസ് തിരഞ്ഞു നടന്നിരുന്ന യുവാക്കളാണ് അറസ്റ്റിലായിരിക്കുന്നത്. എതിര്‍ സംഘത്തെ വെല്ലുവിളിക്കാനാണ് വടിവാളിന് കേക്ക് മുറിച്ചത്. കേക്ക് മുറിക്കാന്‍ ഉപയോഗിച്ച വടിവാള്‍ പൊലീസ് പിടിച്ചെടുത്തു. റോഡില്‍ കേക്ക് മുറിച്ചു ബഹളമുണ്ടാക്കിയതോടെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പൊതുശല്യം സൃഷ്ടിക്കല്‍, ലോക്ഡൗണ്‍ ലംഘനം, പിടിച്ചുപറി തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button