KeralaLatest NewsNews

ഇന്ത്യയുടെ ഏറ്റവും മികച്ച വില്‍പനയുടെ പ്രതീകമായ മാരുതി സുസുകി ആള്‍ട്ടോ തുടര്‍ച്ചയായ 16 വര്‍ഷങ്ങളായി അതിന്റെ ജൈത്രയാത തുടരുന്നു.

കൊച്ചി: മാരുതി സുസുകി ആള്‍ട്ടോ ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുള്ള കാറിനുള്ള കിരീടം തുടര്‍ച്ചയായ 16 വര്‍ഷങ്ങളായി നേടിയിരിക്കുന്നു. ആദ്യമായി കാര്‍ വാങ്ങിക്കുന്നവരുടെ മാറാത്ത പ്രഥമ പരിഗണനയായും കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ യുവതയുടെ അഭിമാനകേന്ദ്രമായും ആള്‍ട്ടോ തുടരുകയാണ്.

2000 സപ്തംബറില്‍ അവതരിപ്പിക്കപ്പെട്ട ആള്‍ട്ടോ സാക്ഷ്യം വഹിച്ചത് വര്‍ഷങ്ങളായി ജനപ്രീതിയിലുള്ള സ്ഥിരതയാര്‍ന്ന ഉയര്‍ച്ചയിലൂടെ ഇന്ത്യയിലെ കാറുടമകളുടെ അഭിമാനത്തിന്റെ പ്രതീകമായി മാറുന്നതിനാണ്. 2004-ല്‍ ഇന്ത്യയില്‍ ഏറ്റവും വില്‍പനയുള്ള കാറായി മാറിയ ആള്‍ട്ടോയുടെ പൈതൃകം രണ്ട് ദശാബ്ദമായി നീണ്ടൂ കിടക്കുന്നു. ആള്‍ട്ടോയുടെ സമാനതകളില്ലാത്ത ബഹുജന സ്വീകാര്യത ഏറ്റവും വലിയ മത്സരം നടക്കുന്ന പാസഞ്ചര്‍ കാര്‍ വിഭാഗത്തില്‍ തുടര്‍ച്ചയായ 16 വര്‍ഷങ്ങളിലും ഏറ്റവുമധികം വില്‍പനയുള്ള മോഡലായി ഉദിച്ചുയരുവാന്‍ സഹായകമായി.

അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ കാര്‍ ഉപഭോക്താക്കളോട് പൊരുത്തപ്പെട്ടു പോകുവാന്‍ ആള്‍ട്ടോ സ്വയം നവീകരിക്കുകയും പുനര്‍നിര്‍മ്മിച്ചുകൊണ്ടിരിക്കുകയുമാണ്. അതുല്യമായ ഒതുക്കമുള്ള ആധുനിക രൂപകല്‍പന, കൈകാര്യം ചെയ്യുന്നതിലുള്ള എളുപ്പം, ഉയര്‍ന്ന ഇന്ധനക്ഷമത, ഏറ്റവും പുതിയ സുരക്ഷാ, സൗകര്യ ഘടകങ്ങള്‍ എന്നിവയാണ് ആള്‍ട്ടോയുടെ വിജയ ഫോര്‍മുല. സൗകര്യപ്രദമായ പ്രവര്‍ത്തന ഘടകങ്ങള്‍ക്കൊപ്പം മാരുതി സുസുകിയുടെ വിശ്വസ്തതയുടെയും ഈടുനില്‍പിന്റെയും പിന്തുണയുള്ള അനുപമമായ രൂപഭംഗിയും ചേരുമ്പോള്‍ ഏറ്റവും പുതിയ ആള്‍ട്ടോ ഇന്ത്യന്‍ കാര്‍ ഉപഭോക്താക്കള്‍ക്കുള്ള ഏറ്റവും ആകര്‍ഷകമായ വഗ്ദാനമായി മാറുന്നു.

‘ഇന്ത്യന്‍ വ്യാഹന വ്യവസായത്തില്‍ സ്ഥിരമായി പുതിയ ബെഞ്ച് മാര്‍ക്കുകള്‍ സൃഷ്ടിക്കുന്നതിലൂടെ, ആള്‍ട്ടോ തുടര്‍ച്ചയായി 16 വര്‍ഷങ്ങളായി ഇന്ത്യയിലെ മല്‍സരാത്മകമായ എന്‍ട്രി വിഭാഗത്തില്‍ ആധിപത്യം ഉറപ്പിച്ചുകൊണ്ട് അനിഷേധ്യ നേതാവായി തുടരുകയാണ്. സമാനതകളില്ലാത്ത പ്രകടനം, ഒതുക്കമുള്ള രൂപകല്‍പനയും ഉപയോഗിക്കുന്നതിലുള്ള സൗകര്യവും, ഉയര്‍ന്ന ഇന്ധനക്ഷമത, താങ്ങാനാവുന്നതും എല്ലായ്‌പ്പോഴും സൗകര്യപ്രദമായതും സുരക്ഷാസംബന്ധമായ പുതുമകള്‍ എന്നിവയെല്ലാമാണ് ഇതിനാധാരം. സുദൃഢമായ ഒരു പാരമ്പര്യത്തിന്റെ പിന്‍ബലത്തില്‍ 76% ഉപഭോക്താക്കളും തങ്ങളുടെ ആദ്യ കാറായി തെരഞ്ഞെടുക്കുന്ന ആള്‍ട്ടോ രാജ്യത്തിലുടനീളമുള്ള ഉപഭോക്താക്കളുടെ ആകര്‍ഷണമായി തുടരുകയാണ്.’ ശ്രദ്ധേയമായ ഈ നേട്ടം കരസ്ഥമാക്കിയ വേളയില്‍ മാരുതി സുസുകി ഇന്ത്യയുടെ മാര്‍ക്കറ്റിംഗ് ആന്റ് സെയില്‍സ് വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടറായ ശ്രീ. ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

‘ആള്‍ട്ടോയുടെ എതിരാളികളില്ലാത്ത യാത്ര പുതിയ ഇന്ത്യന്‍ യുവത്വത്തിന് ചലനാത്മകതയേകുകയും ദശലക്ഷക്കണക്കിന് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തിരിക്കുന്നു. ആള്‍ട്ടോയുടെ സുശക്തമായ ഉപഭോക്തൃനിര തന്നെ, ബ്രാന്‍ഡില്‍ നടക്കുന്ന സമയബന്ധിതമായ നവീകരണങ്ങളെയും പുതുമകളെയും പ്രകീര്‍ത്തിച്ചുകൊണ്ട് ഉപഭോക്താക്കള്‍ നല്‍കുന്ന സമ്മതപത്രമാണ്. പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്താക്കളുടെ പരിഗണനകളെ സസൂക്ഷ്മം നിരീക്ഷിക്കുകയും അത്തരം മാറ്റങ്ങള്‍ക്കനുസൃതമായി ഉല്‍പ്പന്നനിരയെ പൊരുത്തപ്പെടുത്തുകയുമാണ് മാരുതി സുസുകി ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുള്ള കാറായി തുടര്‍ച്ചയായ 16-ാം വര്‍ഷവും മാറിയ ഈ വേളയില്‍ ഉപഭോക്താക്കള്‍ ബ്രാന്‍ഡില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഞങ്ങള്‍ കൃതഞ്ജത രേഖപ്പെടുത്തുന്നു.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൈനാമിക് എയ്‌റോ എഡ്ജ് രൂപകല്‍പ്പന, ഏറ്റവും പുതിയ സുര്‍ക്ഷാ ഘടകങ്ങള്‍ എന്നിവയോടെ, ആള്‍ട്ടോ മറക്കാനാവാത്ത ഉടമസ്ഥാനുഭവമാണ് ഉപഭോക്താക്കള്‍ക്ക് പ്രദാനം ചെയ്യുന്നത്. ബി.എസ്.6 മാനദണ്ഡങ്ങള്‍ക്കനുസൃതമായ ഇന്ത്യയിലെ ആദ്യത്തെ എന്‍ട്രി ലെവല്‍ കാറായിരുന്ന ആള്‍ട്ടോ പെട്രോളില്‍ 22.05 കിലോമീറ്റര്‍ പ്രതിലിറ്ററും സി.എന്‍.ജിയില്‍ 31.56 കിലോമീറ്റര്‍/കിലോഗ്രാമും ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.

പുതിയ ആള്‍ട്ടോയിലെ അടിസ്ഥാന സുരക്ഷാ ഘടകങ്ങളില്‍ ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, എ.ബി.എസ്, ഇ.ബിഡി, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍, ഹൈസ്പീഡ് അലര്‍ട്ട് സിസ്റ്റം, ഡ്രൈവര്‍ക്കും സഹ ഡ്രൈവര്‍ക്കുമുള്ള സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയുള്‍പ്പെടുന്നു. കൂടാതെ ഏറ്റവും പുതിയ വാഹനാപകട; കാല്‍നടയാത്രിക സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായത് കൂടിയതാണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button