Latest NewsKeralaNews

പത്തനംതിട്ടയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ആശാ വര്‍ക്കറും

പത്തനംതിട്ട : പത്തനംതിട്ടയിൽ ഇന്ന് ആശാ വർക്കർ ഉൾപ്പെടെ ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.  ഇതിൽ നാല് പേർ അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ഒരാൾ വിദേശത്ത് നിന്നെത്തിയതുമാണ്.

മല്ലപ്പുഴശേരി സ്വദേശിനിയായ ആശാവർക്കർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർക്ക്  കോവിഡ്  പിടിപെട്ടത് എവിടെ നിന്നെന്ന് സ്ഥിരീകരിച്ചിട്ടില്ല. പത്തനംതിട്ട ജില്ല പൂർണമായി രോഗമുക്തി നേടിയതിന് ശേഷം പിന്നീട് രോഗം സ്ഥിരീകരിച്ചതിൽ ആദ്യമായാണ് ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തുന്നത്. ആശാ പ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അടക്കം 30 ൽ അധികം ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button