KeralaLatest News

വിറകു ശേഖരിക്കാൻ പോയ യുവാവിനെ കടുവ കൊന്നു തിന്നു, ശിവകുമാറിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

രാത്രിയും കാണാതായതോടെ നടത്തിയ തെരച്ചിലില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.

പുല്‍പ്പള്ളി : വയനാട് പുല്‍പ്പള്ളിയില്‍ വീടിനടുത്ത കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിനെ കടുവ കൊന്നു തിന്നു. ബസവന്‍കൊല്ലി കോളനിയിലെ ശിവകുമാര്‍ (22) ആണ് മരിച്ചത്. ശിവകുമാറിനെ ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു. വിറക് ശേഖരിക്കാനായി വനത്തില്‍ പോയതായിരുന്നു. രാത്രിയും കാണാതായതോടെ നടത്തിയ തെരച്ചിലില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.

ശിവകുമാറിനായി പൊലീസ് ഉദ്യോഗസ്ഥരും, നാട്ടുകാരും ഇന്നലെ മുതല്‍ തിരച്ചില്‍ നടത്തിയെങ്കിലും അല്‍പ്പസമയത്തിന് മുമ്പാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് കൂടുതല്‍ പൊലീസെത്തിയിട്ടുണ്ട്.

മുളവടിയിൽ ആണികയറ്റി നേരത്തേ പദ്ധതിയിട്ട് നമ്മുടെ സൈനികരെ ആക്രമിച്ച ചൈനയോട്, അവരുടെ കുടിലതയോട് എന്ത് നയതന്ത്രമാണ് നമുക്ക് കാട്ടാനാവുക? ഉറിയിലും പുൽവാമയിലും പൊലിഞ്ഞ ജീവനുകൾക്ക് സർജിക്കൽ സ്ട്രെക്കിലൂടെ ആത്മശാന്തി നല്കിയ ഈ 56 ഇഞ്ചുകാരനെ വിശ്വാസമുണ്ട് എനിക്ക് : അഞ്ജു പാർവതി എഴുതുന്നു

ഇന്നലെ മുതല്‍ കാണാതായിട്ടും ശിവകുമാറിനായി തിരച്ചില്‍ നടത്താന്‍ താമസിച്ചു എന്നാണ് വനവാസി പ്രവര്‍ത്തകരുടെ ആരോപണം.പുല്‍പ്പള്ളി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്. ചെതലയം വനത്തിലാണ് ശിവകുമാര്‍ കടുവയുടെ ആക്രമണത്തിന് വിധേയമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button