Latest NewsIndia

മുളവടിയിൽ ആണികയറ്റി നേരത്തേ പദ്ധതിയിട്ട് നമ്മുടെ സൈനികരെ ആക്രമിച്ച ചൈനയോട്, അവരുടെ കുടിലതയോട് എന്ത് നയതന്ത്രമാണ് നമുക്ക് കാട്ടാനാവുക? ഉറിയിലും പുൽവാമയിലും പൊലിഞ്ഞ ജീവനുകൾക്ക് സർജിക്കൽ സ്ട്രെക്കിലൂടെ ആത്മശാന്തി നല്കിയ ഈ 56 ഇഞ്ചുകാരനെ വിശ്വാസമുണ്ട് എനിക്ക് : അഞ്ജു പാർവതി എഴുതുന്നു

ചൈനക്കു വേണ്ടി ബക്കറ്റ് പിരിവ് നടത്തിയ, കൊൽക്കൊത്തയിൽ ചൈനക്കു വേണ്ടി ചാരപ്പണി നടത്താൻ വയർലസ് കേന്ദ്രം തുറന്നവരാണവർ. അവരേക്കാൾ വിശ്വാസമുണ്ട് എനിക്ക് ഈ 56 ഇഞ്ചുകാരനെ.

Whenever the nation face a crisis or emergency situation just forget politics and be a true Indian in all deeds. രാജ്യം ഒരു അതിഭയകരമായ സംഘർഷാവസ്ഥയെ നേരിടുമ്പോൾ ഓരോ ഇന്ത്യക്കാരനും ചെയ്യേണ്ടത് താല്ക്കാലികമായെങ്കിലും രാഷ്ട്രീയം മറന്ന് അടിമുടി ഇന്ത്യക്കാരനാവുകയെന്നതാണ്. രാജ്യം ഭരിക്കുന്നവർ ആരായാലും അവരുടെ രാഷ്ട്രീയം നോക്കാതെ അവരെ പിന്തുണയ്ക്കുക എന്നത് ഒരു നേഷൻ സ്റ്റേറ്റിലെ പൗരന്റെ കടമയാണ്.

രാഷ്ട്രീയപരമായ അഭിപ്രായഭിന്നത എനിക്ക് സംഘപരിവാറുകാരനായ നരേന്ദ്രമോദിയോടുണ്ടാകാം. പക്ഷേ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ളത് തികഞ്ഞ ബഹുമാനം മാത്രമാണ്. ഇന്ത്യൻ മണ്ണിലെ ചൈനീസ് അധിനിവേഷത്തിനു നരേന്ദ്രമോദിയെ പഴിക്കുന്ന,പരിഹസിക്കുന്ന ഒരുപാട് പോസ്റ്റുകൾ കണ്ടു..

നേപ്പാളിനെയും ശ്രീലങ്കയെയും നമ്മൾ വെറുപ്പിച്ചു, നയതന്ത്രബന്ധം വേണ്ടവിധം സ്ഥാപിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു എന്ന രീതിയിൽ രാഷ്ട്രീയപാണന്മാർ പലയിടത്തും മെഴുകിയിടുന്നതും കണ്ടു. നരേന്ദ്രമോദിയുടെ സ്ഥാനത്ത് രാഹുൽ ഗാന്ധിയായിരുന്നാലും സഖാവ് യെച്ചൂരിയായിരുന്നാലും ചൈന ഇത് തന്നെയേ കാണിക്കുമായിരുന്നുള്ളൂവെന്ന യാഥാർത്ഥ്യം അറിയാതെയല്ല ഈ വിഴുപ്പലക്കൽ. ഒരു മനസുഖം അത്രമാത്രം. പക്ഷേ ഈ സമയത്തെ ആ മനസുഖം ഒട്ടും ആശാസമല്ല;മറിച്ച് ആഭാസം മാത്രമാണ്. നേപ്പാളിലെ പ്രചണ്ഡ സർക്കാർ തന്നെ ചൈനീസ് ഇറക്കുമതിയാണെന്നും പാകിസ്താനു നല്കുന്ന വായ്പകളും ,ശ്രീലങ്കയിൽ നടത്തുന്ന നിക്ഷേപവും മാലദ്വീപിനെതിരെയുള്ള കരുനീക്കങ്ങളും ബർമയിലെ ചൈനയുടെ ഇടപെടൽ കാണാതെയൊന്നുമല്ല ഈ വിഴുപ്പലക്കൽ.

ചൈനയെന്ന വേട്ടനായയ്‌ക്കെതിരെ രാഷ്ട്രീയം മാറ്റി വച്ച് ഒറ്റക്കെട്ടായി നമ്മൾ പൊരുതുക തന്നെ ചെയ്യണം, ഇനിയും ചൈനയെ ചങ്കിൽ ആവാഹിക്കുന്നവർ ആരായാലും അവരും നമ്മുടെ ശത്രുക്കൾ മാത്രമാണ് : അഞ്ജു പാർവതി എഴുതുന്നു

മുളവടിയിൽ ആണികയറ്റി നേരത്തേ പദ്ധതിയിട്ട് നമ്മുടെ സൈനികരെ ആക്രമിച്ച ചൈനയോട്, അവരുടെ കുടിലതയോട് എന്ത് നയതന്ത്രമാണ് നമുക്ക് കാട്ടാനാവുക? ഇന്ന് മൻമോഹൻസിംഗിനു സ്തുതിഗീതം പാടുന്ന പലരുടെയും യഥാർത്ഥമുഖം ഒരു കോൺഗ്രസ്സ് അനുഭാവിയായ ഞാൻ മനസ്സിലാക്കുന്നു. ചരിത്രം അവരെ അറുപതുകളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ചൈനക്കു വേണ്ടി ബക്കറ്റ് പിരിവ് നടത്തിയ, കൊൽക്കൊത്തയിൽ ചൈനക്കു വേണ്ടി ചാരപ്പണി നടത്താൻ വയർലസ് കേന്ദ്രം തുറന്നവരാണവർ. അവരേക്കാൾ വിശ്വാസമുണ്ട് എനിക്ക് ഈ 56 ഇഞ്ചുകാരനെ.

സൈനികരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന ആ വാക്കുകളിലുണ്ട് ചൈനയ്ക്കുള്ള മറുപടി. ഉറിയിലും പുൽവാമയിലും പൊലിഞ്ഞ ജീവനുകൾക്ക് സർജിക്കൽ സ്ട്രെക്കിലൂടെ ആത്മശാന്തി നല്കിയ ആ മനുഷ്യനോട് ഒരു ഇന്ത്യക്കാരിയെന്ന നിലയിൽ അങ്ങേയറ്റം ആദരവുണ്ട്. പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗത്തേക്കാൾ ഉപരിയാണെന്ന് നെഞ്ചിലൊരായിരം തവണ ആവർത്തിച്ച് പറഞ്ഞ് അവസാന ശ്വാസം വരെ ഭാരത മാതാവിന്റെ മാനം കാക്കാൻ പ്രതിജ്ഞയെടുത്ത വീര സൈനികരിൽ എനിക്ക് അളവറ്റ വിശ്വാസമുണ്ട് . കാരണം പീപ്പിൾസ് ലിബറേഷൻ ആർമിയെന്ന തട്ടിക്കൂട്ട് സംഘമല്ല ഇന്ത്യൻ ആർമി.

അതിരുകൾ ഭേദിക്കാത്ത മാനവികതയേക്കാൾ അതിരുകൾ സംരക്ഷിക്കപ്പെടുന്ന ദേശീയതയാണ് ഈ വിഷയത്തിൽ ഞാൻ സ്വീകരിക്കുന്ന നിലപാട്. ഇന്ത്യ എന്റെ രാജ്യമാണെന്നും ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നുവെന്നും ചെറിയ ക്ലാസ്സുകൾ തൊട്ടേ ചൊല്ലിപഠിച്ച പ്രതിജ്ഞ പതിഞ്ഞുപോയത് എന്റെ ഹൃദയത്തിലാണ്.ഓരോ ഇന്ത്യക്കാരനും എന്റെ സഹോദരീസഹോദരന്മാരാണെന്ന് പറഞ്ഞുപഠിച്ച, മനസ്സിൽ പതിഞ്ഞുപോയ പ്രതിജ്ഞയിലെ ഇരുപതുപേരാണ് എനിക്ക് നഷ്ടമായത്. നമുക്ക് നഷ്ടമായ ആ ഇരുപത് വീരപുത്രർക്കായി കണ്ണടച്ച് കൈകൾ കൂപ്പി ആദരാഞ്‌ജലി അർപ്പിക്കുന്ന ഈ മനുഷ്യനെടുക്കുന്ന നിലപാടിനൊപ്പമാണ് .

NB: നാളെ ചൈനയ്ക്കെതിരെ ഇന്ത്യ സൈനികനീക്കം നടത്തുമ്പോൾ യുദ്ധത്തിന്റെ വിനാശങ്ങളെ എണ്ണിപ്പെറുക്കി,അക്കമിട്ടു നിരത്തുന്ന കപടസമാധാനത്തിന്റെ വെള്ളരിപ്രാവുകൾക്ക് ഈ പോസ്റ്റിൽ പ്രവേശനമില്ല.

അഞ്ജു പാർവതി പ്രഭീഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button