KeralaLatest NewsNews

‘വീണ്ടും പുരസ്‌കാരപ്പെരുമയിൽ തിരുവിതാംകൂർ രാജവംശവും കവടിയാർ കൊട്ടാരവും, ഇത്തവണ ഫ്രഞ്ച് സർക്കാർ വക പരമോന്നത പുരസ്കാരം’

കൊച്ചി: അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിക്ക് പത്മശ്രീ ലഭിച്ചതിനെ ചോദ്യം ചെയ്തും പരിഹസിച്ചും ഇടത് കേന്ദ്രം രംഗത്ത് വന്നിരുന്നു. സോഷ്യൽ മീഡിയകളിൽ വൻ പ്രതിഷേധമായിരുന്നു നടന്നത്. ഇപ്പോൾ മറ്റൊരു പുരസ്‌കാര വാർത്തയാണ് പുറത്തുവരുന്നത്. തിരുവിതാംകൂർ രാജവംശവും കവടിയാർ കൊട്ടാരവും വീണ്ടും പുരസ്‌കാര നിറവിൽ തിളങ്ങി നിൽക്കുന്നു. ഇത്തവണ ഫ്രഞ്ച് സർക്കാർ വകയാണ് പുരസ്കാരം. പുരോഗമന പ്രബുദ്ധർക്ക് ഒപ്പാരിയിട്ട് നില വിളിക്കാൻ ഒരു വാർത്ത കൂടി ആയിരിക്കുകയാണെന്ന് അഞ്‍ജു പാർവതി ഫേസ്‌ബുക്കിൽ കുറിച്ചു.

അഞ്‍ജു പാർവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

പുരോഗമന പ്രബുദ്ധർക്ക് ഒപ്പാരിയിട്ട് നില വിളിക്കാൻ ഒരു വാർത്ത കൂടി!! വീണ്ടും പുരസ്‌കാരപ്പെരുമയിൽ തിരുവിതാംകൂർ രാജവംശവും കവടിയാർ കൊട്ടാരവും തിളങ്ങി നില്ക്കുന്നു. ഇത്തവണ ഫ്രഞ്ച് സർക്കാർ വക പരമോന്നത പുരസ്കാരമാണ് കൊട്ടാരത്തെ തേടി എത്തിയിരിക്കുന്നത്. ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ഷെവലിയര്‍ ലീജിയണ്‍ ദ ഹോണേര്‍’ തേടിയെത്തിയിരിക്കുന്നത് പൂയം തിരുനാൾ ഗൗരി പാർവ്വതിഭായി തമ്പുരാട്ടിക്ക് ആണ്. ഫ്രഞ്ച് ഭാഷയ്ക്കും ( അദ്ധ്യാപിക എന്ന നിലയിൽ ) ഇൻഡോ -ഫ്രാൻസ് ബന്ധം ഊട്ടി ഉറപ്പിക്കാൻ അവർ നൽകിയിട്ടുള്ള സംഭാവനകൾ മാനിച്ചുമാണ് ഈ പുരസ്‌കാരം.

ഇന്ത്യയിൽ സിനിമാ -സാഹിത്യ -രാഷ്ട്രീയ രംഗത്തുള്ള പല പ്രമുഖർക്കും ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ ഒരു അംഗീകാരം ഞങ്ങടെ സ്വന്തം തിരുവിതാംകൂർ രാജവംശത്തിലെ തമ്പുരാട്ടിക്കും ❤️ ഫ്രഞ്ച് സർക്കാരിന് ഈ ക്ഷത്രീയ ഹെജിമണിയും സവർണ്ണതയും ഒക്കെ ഏറെ ഇഷ്ടമാണെന്ന് തോന്നുന്നു. അത് കൊണ്ടാണല്ലോ അവാർഡ് വിവരം അറിയിച്ചു കൊണ്ടുള്ള കത്തിൽ അവരെ പ്രിൻസസ് അഥവാ തമ്പുരാട്ടി എന്ന് അഡ്രസ്സ് ചെയ്തിരിക്കുന്നത് 🤣കരച്ചിൽ ഉച്ചത്തിൽ ആയിക്കോട്ടെ!!!കുത്തിത്തിരിപ്പുകൾ തുടരട്ടെ!!

shortlink

Related Articles

Post Your Comments

Related Articles


Back to top button