KeralaLatest NewsNews

‘ഇവളുടെയൊക്കെ മനസ്സിലെ കുഷ്ഠം ഒരു കാലത്തും ഭേദമാവില്ല, ഇത് പോലുള്ള മരപ്പാഴുകൾ ഇപ്പോഴും ഉണ്ടെന്നത് കൗതുകം’:അഞ്‍ജു പാർവതി

അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച നര്‍ത്തകി സത്യഭാമക്കെതിരെ വിമർശനം ശക്തമാകുന്നു. ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവന്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നാണ് സത്യഭാമയുടെ പരാമര്‍ശം. രാമകൃഷ്ണന്‍ കാക്ക പോലെ കറുത്തവനാണെന്നും സുന്ദരികളായ സ്ത്രീകള്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നും ഒരു അഭിമുഖത്തില്‍ സത്യഭാമ പറയുന്നുണ്ട്.

ഇതിനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇപ്പോളിതാ സത്യഭാമക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി അഞ്ജു പാർവതി പ്രഭീഷ്. ഇത് പോലുള്ള മരപ്പാഴുകൾ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ട് എന്നുള്ളത് കൗതുകകരമാണ്. ഇവളെ പോലുള്ള കുലടകൾ കലയെയോ കലാദേവിയെയോ ഉപാസിക്കുന്നവരല്ല മറിച്ച് കലയെ വ്യഭിചരിക്കുന്നവർ തന്നെയാണ്. എങ്ങനെയാണ് നിറത്തിന്റെ പേരിൽ ഒരു സഹജീവിയെ ഇങ്ങനെ അപമാനിക്കുവാൻ ഒരു കലാകാരിക്ക് കഴിയുന്നത്?

അഞ്‍ജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഇത് പോലുള്ള മരപ്പാഴുകൾ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ട് എന്നുള്ളത് കൗതുകകരമാണ്. ഇവളെ പോലുള്ള കുലടകൾ കലയെയോ കലാദേവിയെയോ ഉപാസിക്കുന്നവരല്ല മറിച്ച് കലയെ വ്യഭിചരിക്കുന്നവർ തന്നെയാണ്. എങ്ങനെയാണ് നിറത്തിന്റെ പേരിൽ ഒരു സഹജീവിയെ ഇങ്ങനെ അപമാനിക്കുവാൻ ഒരു കലാകാരിക്ക് കഴിയുന്നത്?

കലാമണ്ഡലം സത്യഭാമ എന്ന ഈ സ്ത്രീക്കെതിരെ ശക്തമായ നിയമനടപടികളുമായിട്ട് തന്നെ നീങ്ങണം ആർ എൽ വി രാമകൃഷ്ണൻ. ഈ സ്ത്രീ അപമാനിച്ചത് ഒരു വ്യക്തിയെ മാത്രമല്ല, മറിച്ച് ഉദാത്തമായ ഒരു നൃത്തരൂപത്തെ കൂടിയാണ്. കാക്കയെ പോലെ കറുത്തവൻ എന്ന പറഞ്ഞ ആ പുഴുത്ത നാവ് കൊണ്ട് എങ്ങനെയാണ് സ്ത്രീയേ നിങ്ങൾ ഇനി സരസ്വതി സ്തുതി ഒക്കെ ചൊല്ലുക?
കലാഭവൻ മണി എന്ന കലാകാരന്റെ അഡ്രസ്സ് എടുത്ത് നെറ്റിയിൽ ഒട്ടിച്ചു വച്ച് കലാകാരൻ ആയ ഒരാളല്ല രാമകൃഷ്ണൻ. മറിച്ച് കലയുടെ ദേവിയെ ഹൃദയം കോണ്ട് ഉപാസിച്ചു, ഓരോ പടിയും ചവിട്ടിക്കയറി മോഹിനിയാട്ടം സ്വായത്തമാക്കിയ ഒരാളാണ് അദ്ദേഹം. തൃപ്പൂണിത്തുറ RLV കോളേജിൽ നിന്ന് മോഹിനിയാട്ടത്തിൽ ബിരുദം നേടി .

എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് MA മോഹിനിയാട്ടം ഒന്നാം റാങ്കോട് കൂടി ജയിച്ചവൻ. കലാമണ്ഡലത്തിൽ നിന്ന് പെർഫോമിങ്ങ് ആർട്സിൽ എംഫിൽ നേടി, അതും ടോപ് സ്കോർർ ആയിട്ട്. മോഹിനിയാട്ടത്തിൽ Ph D, UGC നെറ്റ് എന്നിങ്ങനെ ഉള്ള യോഗ്യതകൾ. ദൂരദർശനിൽ A graded ആർട്ടിസ്റ്റ്, അതിനൊപ്പം 15 വർഷത്തോളം അധ്യാപക പരിചയം.!! ഇത്രയും അക്കാദമിക് യോഗ്യതകൾ ഉള്ള ഒരു വ്യക്തിയെയാണ് കേവലം നിറത്തിന്റെ പേരിൽ ഒരു “നാറി”ത്തകി ഇങ്ങനെ പരസ്യമായി പറയുന്നത്.

ഇവരുടെയൊക്കെ നൃത്തവിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ ഒരു ഗതികേട് ഓർത്ത് നോക്കൂ. തൊലിപ്പുറത്തെ മെലാനിന്റെ ഏറ്റക്കുറച്ചിലുകൾ നോക്കി മനുഷ്യരെ തരം തിരിക്കുന്ന ഇവളുടെയൊക്കെ മനസ്സിലെ കുഷ്ഠം ഒരു കാലത്തും ഭേദമാവില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button