KeralaLatest NewsNews

അഭിമന്യൂ വധക്കേസ് : മുഖ്യപ്രതിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കീഴടങ്ങി

കൊച്ചി • എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ സഹല്‍ കീഴടങ്ങി. കേസില്‍ പത്താംപ്രതിയായ സഹല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അഭിഭാഷകനൊപ്പമെത്തിയാണ് കീഴടങ്ങിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ് സഹല്‍. അഭിമന്യുവിനെ കുത്തിയത് സഹലാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.

അഭിമന്യൂ കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം തികയാന്‍ ഒരു മാസം ബാക്കി നില്‍ക്കെയാണ് മുഖ്യപ്രതിയുടെ കീഴടങ്ങല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button