Latest NewsNewsGulfOman

ഒമാനിൽ കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരണപ്പെട്ടു, ആയിരത്തിലധികം പേർക്ക് രോഗമുക്തി

മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി വ്യഴാഴ്ച മരണപ്പെട്ടു. 739 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതിൽ 302 പേര്‍ ഒമാൻ സ്വദേശികളും 437 പേർ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 119ഉം, രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26818 ആയി.. 1467 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗ വിമുക്തരുടെ എണ്ണം 13264 ആയി ഉയർന്നുവെന്നു ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

13435 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. 56 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 378 ആയി. ഇതിൽ 103 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. പുതിയ രോഗികളിൽ 548 പേരും മസ്‌ക്കറ്റ് ഗവർണറേറ്റിൽ നിന്നുള്ളവരാണ്, ഇതോടെ ഇവിടത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 19408 ആയി. 9544 പേർക്കാണ്​ ഇവിടെ അസുഖം ഭേദമായത്​.

Also read : പുതിയ കേസുകളില്‍ ഗണ്യമായ കുറവ് : യു.എ.ഇയിലെ പുതിയ കോവിഡ് റിപ്പോര്‍ട്ട് പുറത്ത്

ആശ്വാസത്തിന്റെ ഒരു ദിനം കൂടി, കുവൈറ്റിൽ രോഗ വിമുക്തരുടെ എണ്ണം ഉയർന്നു തന്നെ. 616പേർക്ക് കൂടി വ്യഴാഴ്ച സുഖം പ്രാപിച്ചപ്പോൾ, രോഗ വിമുക്തരുടെ എണ്ണം 29512ആയി ഉയർന്നു. 3298പേരിൽ നടത്തിയ പരിശോധനയിൽ 541പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, ഇതിൽ 283 കുവൈറ്റികളും, 258പേർ വിദേശികളുമാണ്. രണ്ടു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 38074ഉം, മരണസംഖ്യ 308ഉംആയി. നിലവിൽ 8254പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 188പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ 346,325പേരിൽ പരിശോധന നടത്തി. ഫർവാനിയ ഗവർണറേറ്റിൽ 145 , അഹ്​മദി ഗവർണറേറ്റിൽ 153 , ജഹ്​റ ഗവർണറേറ്റിൽ 100, ഹവല്ലി ഗവർണറേറ്റിൽ 79 , കാപിറ്റൽ ഗവർണറേറ്റിൽ 64 എന്നിങ്ങനെയാണ് തരം തിരിച്ചുള്ള പുതിയ രോഗികളുടെ എണ്ണം.

ഖത്തറിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ, രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വർദ്ധന. 1,470 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരുടെ എണ്ണം 63,642 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേർ കൂടി മരിച്ചു, . 77, 61, 43, 41 വയസുള്ളവരാണ് മരിച്ചത്. 4,869 പേരില്‍ നടത്തിയ പരിശോധനയിൽ 1,267 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 86ഉം, രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 84,441ഉം ആയി. നിലവിൽ 20,713പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 230പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ 3,09670 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button