Latest NewsNewsIndia

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു; കാര്യങ്ങൾ കൈവിട്ട അവസ്ഥയിൽ ഉദ്ധവ് സർക്കാർ

ഇന്നലെ 3,307 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു. കാര്യങ്ങൾ കൈവിട്ട അവസ്ഥയിലാണ് ഉദ്ധവ് സർക്കാർ. ഇന്നലെ 3,307 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 1,16,752 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 114 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 5,651 പേര്‍ക്ക് രോഗബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

മുംബൈയിലാണ് ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 59,166 പേര്‍ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 51,921 പേര്‍ വിവിധ ഭാഗങ്ങളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. 1,359 കേസുകളാണ് മുംബൈയില്‍ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചിരിക്കുന്നത്. 61,501 പേര്‍ക്ക് മുംബൈയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ALSO READ: ഗാൽവൻ താഴ്‍വരയിൽ നടന്ന ഇന്ത്യ – ചൈന സേനാ ചർച്ചകൾ പരാജയം; അതിർത്തി ജില്ലകളിൽ അതീവ ജാഗ്രത

ധാരാവിയിലും ഇന്ന് 17 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ധാരാവിയിലെ രോഗബാധിതരുടെ എണ്ണം 2,106 ആയി ഉയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button