KeralaLatest NewsNews

ഭക്ഷണം കൊടുക്കുന്ന കാര്യത്തിൽ ചില സിനിമകളിൽ തരം തിരിവുകൾ ഉണ്ടെന്നത് സത്യമാണ്: പ്രതികരണവുമായി ജൂഡ് ആന്റണി ജോസഫ്

മലയാള സിനിമയിലെ വിവേചനത്തെക്കുറിച്ചും മേധാവിത്വത്തെക്കുറിച്ചും വെളിപ്പെടുത്തി നീരജ് മാധവ് രംഗത്ത് വന്നതിന് പിന്നാലെ നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ നടനും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. മലയാള സിനിമയിൽ നെപോറ്റിസം ഉണ്ടെന്നൊന്നും എനിക്കു തോന്നിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. സെറ്റിൽ ഭക്ഷണം കൊടുക്കുന്ന കാര്യത്തിൽ ചില സിനിമകളിൽ തരം തിരിവുകൾ ഉണ്ടെന്നത് സത്യമാണ് . അസിസ്റ്റന്റ് ഡിറക്ടർസ് കാമറ അസിസന്റ്സ് ജൂനിയർസ് ഇവർക്കൊക്കെ പരിഗണന വേണ്ടുവോളം കിട്ടുന്നില്ല. അത് മാറുമെന്നും ജൂഡ് കൂട്ടിച്ചേർക്കുന്നു.

Read also: നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ: കണ്ണ് നിറയ്ക്കുന്ന കുറിപ്പുമായി മേഘ്‌ന

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മലയാള സിനിമയിൽ നെപോറ്റിസം ഉണ്ടെന്നൊന്നും എനിക്കു തോന്നിയിട്ടില്ല. സെറ്റിൽ ഭക്ഷണം കൊടുക്കുന്ന കാര്യത്തിൽ ചില സിനിമകളിൽ തരം തിരിവുകൾ ഉണ്ടെന്നത് സത്യമാണ് . അസിസ്റ്റന്റ് ഡിറക്ടർസ് കാമറ അസിസന്റ്സ് ജൂനിയർസ് ഇവർക്കൊക്കെ പരിഗണന വേണ്ടുവോളം കിട്ടുന്നില്ല . അത് മാറും . മാറിക്കൊണ്ടിരിക്കുന്നു . കഴിവും കഠിനാദ്ധ്വാനവും കൊണ്ട് ഒരു സിനിമ പാരമ്പര്യവുമില്ലാതെ കയറി വന്നവരാണ് ലാലേട്ടനും മമ്മൂക്കയും സുരേഷേട്ടനും
ജയറാമേട്ടനും ദിലീപേട്ടനും ജയസൂര്യ ചേട്ടനും നിവിനും ടോവിനോയും ആസിഫും . കഴിവുള്ളവരെ മലയാളികൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരിക്കും . സിനിമയെ കെട്ടിപ്പിടിച്ചു സ്നേഹിച്ചാൽ സിനിമ നിങ്ങള്ക്ക് മുത്തം തന്നു മുറുകെ പിടിക്കും . മറ്റു പലതിന്റെയും പുറകെ പോയാൽ സിനിമ അതിന്റെ പാട്ടിന് പോകും. As simple as that.

shortlink

Related Articles

Post Your Comments

Related Articles


Back to top button