Latest NewsSaudi ArabiaNewsGulf

കോവിഡ് : സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. റിയാദിൽ അൽഇദ്‌രീസ് പെട്രോളിയം  ആൻഡ്​ ട്രാൻസ്‌പോർട്ടിങ് കമ്പനിയിൽ ജോലി ചെയ്തിരുന്ന മലപ്പുറം തുറക്കൽ സ്വദേശിയും തിരൂരങ്ങാടി വെന്നിയൂർ കൊടിമരം വി.കെ.എം ഹൗസിൽ താമസക്കാരനുമായ മുഫീദ് (30)​ ആണ്​ ​ റിയാദിലെ ഡോ. സുലൈമാൻ ഹബീബ്​ ആശുപത്രിയിൽ വ്യാഴാഴ്​ച ഉച്ചക്ക് മരിച്ചത്​. കോവിഡ്​ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.

Also read : കോവിഡ് : സൗദിയിൽ 4000ത്തിലധികം പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, മരണസംഖ്യയിലും വർദ്ധന, ആശങ്ക

ഇൗ മാസം 15ന്​ റിയാദിലെ അമീർ മുഹമ്മദ്​ ആശുപത്രിയിൽ കോവിഡ്​ പരിശോധന നടത്തുകയും പോസിറ്റീവാണെന്ന്​ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മൂന്നുദിവസം മുമ്പാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. മൃതദേഹം ഡോ. സുലൈമാൻ ഹബീബ്​ ആശുപത്രി​ മോർച്ചറിയിലാണ്​. റിയാദിൽ ഖബറടക്കുന്നതിനുവേണ്ടിയുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ​ ഒരുവർഷം മുമ്പാണ് മുഫീദ് വിവാഹിതനായത്. പരേതനായ കൊടവണ്ടി മാനു മാസ്​റ്ററുടെ പേരക്കുട്ടിയും റിട്ടയേർഡ്​ പൊലീസ്​ ഉദ്യോഗസ്​ഥൻ അബ്​ദുൽ ജബ്ബാർ കൊടവണ്ടിയുടെ മകനുമാണ്​. ഉമ്മ : സഫിയ വ​ടക്കേതിൽ, ഭാര്യ : ഫാത്വിമ ബിൻസി.

shortlink

Related Articles

Post Your Comments

Related Articles


Back to top button