Latest NewsNewsIndia

മലനിരകളില്‍ പ്രത്യേക പരിശീലനം നേടിയ 17 മൗണ്ടന്‍ സ്‌ട്രൈക്ക് കോറിലെ സേനാംഗങ്ങളെ അതിര്‍ത്തിയില്‍ നിയോഗിച്ച് കരസേന

 

ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തിയിലേയ്ക്ക് പ്രത്യേക പരിശീലനം നേടിയ 17 മൗണ്ടന്‍ സ്ട്രൈക്ക് കോറിലെ സേനാംഗങ്ങളെ അതിര്‍ത്തിയില്‍ നിയോഗിച്ച് കരസേന . മലനിരകളിലെ പ്രത്യേക യുദ്ധമുറകളില്‍ വൈദഗ്ധ്യം നേടിയ സേനാംഗങ്ങളെയാണ് കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ നിയോഗിയ്ക്കുന്നത്. ബംഗാളിലെ പാണാഗഡ് ആസ്ഥാനമായുള്ള 17 മൗണ്ടന്‍ സ്‌ട്രൈക്ക് കോറിലെ (ബ്രഹ്മാസ്ത്ര കോര്‍) സേനാംഗങ്ങളാണ് ഇവര്‍

read also : ചൈന-ഇന്ത്യ അതിര്‍ത്തി സംഘര്‍ഷം : ചര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിയ്ക്കുന്നത് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുടെ നേതൃത്വത്തില്‍

ആസ്ഥാനം ബംഗാള്‍ ആണെങ്കില്‍ 3488 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ എവിടെയും എപ്പോള്‍ വേണമെങ്കിലും നിലയുറപ്പിക്കാന്‍ സജ്ജമായ സേനയാണിത്. ദുര്‍ഘട മലനിരകളിലും അതിശൈത്യ കാലാവസ്ഥയിലും പൊരുതാന്‍ വിദഗ്ധ പരിശീലനം നേടിയ സേനാംഗങ്ങളുടെ സാന്നിധ്യം 14,000 അടി ഉയരത്തിലുള്ള കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയ്ക്കു കരുത്തു പകരും.

ചൈനീസ് അതിര്‍ത്തിക്കു കാവലൊരുക്കുന്ന കശ്മീരിലെ ലേ, ബംഗാളിലെ സിലിഗുഡി, അസമിലെ തേസ്പുര്‍, നാഗാലന്‍ഡിലെ ദിമാപുര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള സേനാ കോറുകളുടെ പ്രാഥമിക ദൗത്യം പ്രതിരോധമാണെങ്കില്‍ മൗണ്ടന്‍ സ്‌ട്രൈക്കിന്റേത് ആക്രമണമാണ.്

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് സ്‌ട്രൈക്ക് കോറിനു രൂപം നല്‍കിയത്. ബംഗാള്‍, പഞ്ചാബിലെ പഠാന്‍കോട്ട് എന്നിവിടങ്ങളിലുള്ള 2 ഡിവിഷനുകളിലായി 45,000 വീതം സേനാംഗങ്ങളാണ് കോറിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button