COVID 19KeralaLatest NewsNews

കോവിഡ് 19 ; മലപ്പുറം ജില്ലയില്‍ വിദേശത്തു നിന്നെത്തിയ ഒരു കുടുംബത്തിലെ 4 പേരടക്കം 18 പേര്‍ക്ക് കൂടി രോഗബാധ ; 15 പേര്‍ രോഗമുക്തര്‍

മലപ്പുറം : ജില്ലയില്‍ 18 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 15 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇവരെല്ലാം ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ വീടുകളിലും ജില്ലയിലെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും നിരീക്ഷണത്തിലായിരുന്നു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ വിദേശത്തു നിന്നെത്തിയ ഒരു കുടുംബത്തിലെ ആറു വയസുകാരിയടക്കം നാലു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ 336 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ നിലയില്‍ ചികിത്സയില്‍ 226 പേരാണ് ഉള്ളത്. ഇന്ന് 15 പേര്‍ രോഗമുക്തരായതോടെ 107 പേരാണ് രോഗമുക്തി നേടിയത്. ജില്ലയില്‍ നിലവില്‍ 15750 പേര്‍ നിരീക്ഷണത്തിലാണ്. 3 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവര്‍

1.ഹൈദരാബാദില്‍ നിന്ന് ജൂണ്‍ നാലിന് സ്വകാര്യ ബസില്‍ വീട്ടിലെത്തിയ നിലമ്പൂര്‍ നല്ലന്താണി സ്വദേശി 31 വയസുകാരന്‍.

2- ചെന്നൈയില്‍ നിന്ന് സ്വകാര്യ ബസില്‍ ജൂണ്‍ രണ്ടിന് നാട്ടിലെത്തിയ പരപ്പനങ്ങാടി ഉള്ളണം നോര്‍ത്ത് സ്വദേശിനിയായ ഒമ്പത് വയസുകാരി.

3-ചെന്നൈയില്‍ നിന്ന് മെയ് 29 ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴി വീട്ടിലെത്തിയ തൃപ്രങ്ങോട് സ്വദേശി 47 വയസുകാരന്‍.

4-ജൂണ്‍ 11 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി വീട്ടിലെത്തിയ പെരുമണ്ണ കോഴിച്ചെന സ്വദേശി 33 വയസുകാരന്‍.

5- റിയാദില്‍ നിന്ന് തിരുവനന്തപുരം വഴി മെയ് 31 ന് വീട്ടില്‍ തിരിച്ചെത്തിയ എടക്കര പാലേമാട് സ്വദേശി 44 വയസുകാരന്‍.

6-കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 11 ന് വീട്ടിലെത്തിയ മൂന്നിയൂര്‍ വെളിമുക്ക് ആലിങ്ങല്‍ സ്വദേശി 34 വയസുകാരന്‍.

7-ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ ഒമ്പതിന് വീട്ടിലെത്തിയ കാളികാവ് സ്വദേശിനി ഗര്‍ഭിണിയായ 26 വയസുകാരി.

8കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 10 ന് വീട്ടില്‍ തിരിച്ചെത്തിയ എടയൂര്‍ കരേക്കാട് സ്വദേശി 48 വയസുകാരന്‍.

9. ജിദ്ദയില്‍ നിന്ന് കൊച്ചി വഴി ജൂണ്‍ 10 ന് വീട്ടില്‍ തിരിച്ചെത്തിയ ചുങ്കത്തറ സ്വദേശി 54 വയസുകാരന്‍.

10-ദുബായില്‍ നിന്ന് ജൂണ്‍ 15 ന് കരിപ്പൂരിലെത്തിയ തിരൂര്‍ പയ്യനങ്ങാടി സ്വദേശി 63 വയസുകാരന്‍.

11-റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ ആറിന് വീട്ടിലെത്തിയ എടവണ്ണ ഒതായി സ്വദേശിനി 21 വയസുകാരി.

12- അബുദാബിയില്‍ നിന്ന് കൊച്ചി വഴി ജൂണ്‍ മൂന്നിന് വീട്ടില്‍ തിരിച്ചെത്തിയ ആലങ്കോട് ഒതളൂര്‍ കീഴ്ക്കര സ്വദേശി 42 വയസുകാരന്‍.

13- റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ ആറിന് വീട്ടില്‍ തിരിച്ചെത്തിയ തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശി 62 വയസുകാരന്‍.

14- അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ മൂന്നിന് വീട്ടില്‍ തിരിച്ചെത്തിയ ഇരിമ്പിളിയം വലിയകുന്ന് സ്വദേശി 41 വയസുകാരന്‍.

15,16,17,18- ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 13 ന് ഒരുമിച്ചെത്തിയ വഴിക്കടവ് തോരക്കുന്ന് സ്വദേശി 75 വയസുകാരന്‍, ഭാര്യ 67 വയസുകാരി, മകള്‍ 25 വയസുകാരി, പേരമകള്‍ ആറുവയസുകാരി. എന്നിവര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്നും കളക്ടര്‍ അറിയിച്ചു.അതേസമയം വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താമെന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 15 പേര്‍ കൂടി രോഗമുക്തരായി.

രോഗമുക്തരായവര്‍

1-മെയ് നാലിന് രോഗബാധ സ്ഥിരീകരിച്ച മഞ്ചേരി ചെരണി സ്വദേശി 60 വയസുകാരന്‍,

2-മെയ് 18 ന് രോഗബാധിതനായി ചികിത്സയിലായ മൂന്നിയൂര്‍ ചിനക്കല്‍ സ്വദേശി 48 വയസുകാരന്‍,

3-മെയ് 27 ന് രോഗബാധ സ്ഥിരീകരിച്ച പരപ്പനങ്ങാടി സ്വദേശിനി മൂന്ന് വയസുകാരി,

4-മെയ് 29 ന് വൈറസ് ബാധ സ്ഥിരീകരിച്ച എടവണ്ണ പത്തപ്പിരിയം സ്വദേശി 25 വയസുകാരന്‍,

5-മെയ് 31 ന് ചികിത്സയിലായ ഊരകം പുത്തന്‍പീടിക സ്വദേശി 39 വയസുകാരന്‍,

6-ജൂണ്‍ മൂന്നിന് ചികിത്സയിലായ പൊന്നാനി എഴുവന്തുരുത്തി സ്വദേശിനി 26 വയസുകാരി,

7-ജൂണ്‍ അഞ്ചിന് വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലായവരായ തവനൂര്‍ ആന്തല്ലൂര്‍ സ്വദേശി 31 വയസുകാരന്‍,

8-കല്‍പകഞ്ചേരി സ്വദേശി 36 വയസുകാരന്‍,

9-ആനക്കയം പാണായി സ്വദേശി 27 വയസുകാരന്‍,

10-മഞ്ചേരി മാരിയാട് സ്വദേശി 33 വയസുകാരന്‍,

11-പൊന്മള ചാപ്പനങ്ങാടി സ്വദേശി 32 വയസുകാരന്‍,

12-കുറുവ പാങ്ങ് സ്വദേശി 41 വയസുകാരന്‍,

13-ജൂണ്‍ ആറിന് രോഗബാധിതരായി ചികിത്സയിലായ എടപ്പാളിലെ നാടോടിയായ 80 വയസുകാരന്‍,

14-എ.ആര്‍ നഗര്‍ കൊടുവായൂര്‍ സ്വദേശി 35 വയസുകാരന്‍,

15-പാലക്കാട് പട്ടാമ്പി സ്വദേശിയായ 33 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button