KeralaLatest NewsEntertainment

സംവിധായകന്‍ സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു; സംസ്‌ക്കാരം ഇന്ന്, കണ്ണീരോടെ സിനിമാ ലോകം

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.അതിനിടെ ആരോഗ്യനില വഷളായി മരണം സംഭവിക്കുകയായിരുന്നു.

കൊച്ചി: അന്തരിച്ച പ്രശസ്ത ചലചിത്ര സംവിധായകന്‍ സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു. അദ്ദേഹത്തിന്റെ സംസ്‌ക്കാരം ഇന്ന് നടക്കും. വൈകീട്ട് 4.30 ന് കൊച്ചി രവിപുരം ശ്മശാനത്തിലാണ് സംസ്‌ക്കാരം. കൂടാതെ സച്ചിയുടെ  മൃതദേഹം രാവിലെ ഹൈക്കോടതി വളപ്പില്‍ പൊതുദര്‍ശനം നടത്തും.ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.അതിനിടെ ആരോഗ്യനില വഷളായി മരണം സംഭവിക്കുകയായിരുന്നു.

ഇന്നലെ രാത്രിയോടെ അദ്ദേഹത്തിന് വീണ്ടും ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്. കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക.അയ്യപ്പനും കോശിയും,അനാര്‍ക്കലി എന്നീ ചിത്രങ്ങളുടെ സംവിധായകനായ സച്ചി ഇന്നലെ രാത്രിയാണ് അന്തരിച്ചത്.

ഡ്രൈവിങ് ലൈസന്‍സ്, രാമലീല,സീനീയേഴ്സ്, തുടങ്ങിയ ചിത്രങ്ങള്‍ക്കും സച്ചി തിരക്കഥ രചിട്ടുണ്ട്.തിരക്കഥാകൃത്തുക്കളായ സച്ചി-സേതു കൂട്ടുകെട്ട് മലയാളത്തില്‍ ഒരുപിടി നല്ല സിനിമകള്‍ സംഭാവന ചെയ്തിരുന്നു. നിരവധി പ്രമുഖരാണ് സച്ചിക്കു ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button