KeralaLatest NewsNews

വഖഫ് ഭൂമി കൈമാറ്റം; സമസ്ത മുഷാവറ യോഗത്തിൽ വാങ്ങിയ ഭൂമി തിരിച്ചുനൽകുമെന്ന് എംസി കമറുദ്ദീൻ എംഎൽഎ

കാസർകോട്: തൃക്കരിപ്പൂരിലെ വഖഫ് ഭൂമി കൈമാറ്റം റദ്ദാക്കുമെന്ന് റിപ്പോർട്ട്. കോഴിക്കോട് നടന്ന സമസ്ത മുഷാവറ യോഗത്തിൽ വാങ്ങിയ ഭൂമി തിരിച്ചുനൽകുമെന്ന് എംസി കമറുദ്ദീൻ എംഎൽഎ ചെയർമാനായ ട്രസ്റ്റ് അറിയിച്ചു. നിയമവിരുദ്ധമായി വഖഫ് ഭൂമി കൈമാറിയെന്ന് വഖഫ് ബോർഡിന‍്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

വാങ്ങിയ ഭൂമി വഖഫ് ഭൂമിയല്ലെന്ന് എംഎൽഎ വാദിച്ചെങ്കിലും ഏഷ്യാനെറ്റ് വഖഫ് ഭൂമിയാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവിട്ടതോടെ പ്രതിരോധത്തിലായി. തുടർന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് ചേളാരിയിൽ നടന്ന സമസ്ത മുഷാവറ യോഗത്തിൽ ഭൂമി തിരിച്ചുനൽകുമെന്ന് എംഎൽഎ ചെയർമാനായ ട്രസ്റ്റ് സമസ്തയെ അറിയിച്ചു. സമസ്തയുടെ കീഴിലെ ജാമിയ സാദിയ ഇസ്ലാമിയ എന്ന സംഘടന തൃക്കരിപ്പൂരിലെ സ്കൂൾ കെട്ടിടമടക്കം രണ്ട് ഏക്കറോളം ഭൂമി എംസി കമറുദ്ദീൻ എംഎൽഎ ചെയർമാനും മുസ്ലീംലീഗ് നേതാക്കൾ ഭാരവാഹികളുമായ ട്രസ്റ്റിന് വിറ്റിരുന്നു. എന്നാൽ ഈ ഭൂമി വഖഫ് ഭൂമിയാണെന്നും ഫെബ്രുവരി 26 ന് നടന്ന കൈമാറ്റം നിയമവിരുദ്ധമാണെന്നും വഖഫ് ബോർ‍ഡിന്‍റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

ALSO READ: ‘രാമലീലയിലൂടെ എനിക്ക്‌ ജീവിതം തിരിച്ച്‌ തന്നു’; സംവിധായകൻ സച്ചിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ ദിലീപ്

വഖഫ് നിയമപ്രകാരം വഖഫ് ഭൂമി കൈമാറ്റം രണ്ട് വർഷം വരെ തടവ് കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ്. ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് വഖഫ് ബോർഡ് എംഎൽഎ ഉൾപ്പെടയുള്ള കക്ഷികൾക്ക് നോട്ടീസ് അയച്ചിരുന്നു. ഭൂമി കൈമാറ്റം റദ്ദാക്കിയാലും എംഎൽഎ എംസി കമറുദ്ദീൻ അടക്കമുള്ലവർ നിയമനടപടി നേരിടേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button