KeralaLatest NewsNews

ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ ഇല്ല

തിരുവനന്തപുരം: പ്രവേശന പരീക്ഷകൾ നടക്കുന്നതിനാൽ ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ ഇല്ല. ആരാധനാലയങ്ങളിൽ പോകുന്നവർക്കും പരീക്ഷ എഴുതുന്നവർ‌ക്കും കഴിഞ്ഞ ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായാണ് ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ ആയി പ്രഖ്യാപിച്ചിരുന്നത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 115 കടക്കുന്നത് ഇതാദ്യമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 45 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button