Latest NewsCricketNewsSports

2011 ലോകകപ്പ് ഫൈനല്‍ ഒത്തുകളിയോ ? ; അന്വേഷണം പ്രഖ്യാപിച്ച് ശ്രീലങ്കന്‍ കായിക മന്ത്രാലയം

കൊളംബം: 2011 ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്ന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ശ്രീലങ്കന്‍ കായിക മന്ത്രാലയം. 2011ലെ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്ക ഇന്ത്യയെ നേരിട്ടപ്പോള്‍ ശ്രീലങ്കന്‍ കായിക മന്ത്രിയായിരുന്ന മഹിന്ദാനന്ദ അലുത്ഗമേജ് ആയിരുന്നു ലോകകപ്പ് ഒത്തുകളിയാണെന്ന് ആരോപിച്ചത്. ഇതേതുടര്‍ന്നാണ് നിലവിലെ കായിക മന്ത്രിയായ ഡള്ളാസ് അലാഹ് പെരുമ അന്വേഷണത്തിന് ഉത്തരവിട്ടത്. ഓരോ രണ്ടാഴ്ചയും അന്വേഷണ പുരോഗതി അറിയിക്കണമെന്നും മന്ത്രി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലോകകപ്പ് ഫൈനലില്‍ ശ്രീലങ്ക ഇന്ത്യക്ക് മുന്നില്‍ മന:പൂര്‍വം തോറ്റുകൊടുക്കുകയായിരുന്നുവെന്നായിരുന്നു ശ്രീലങ്കന്‍ ടെലിവിഷന്‍ ചാനലിനോട് സംസാരിക്കവെ മഹിന്ദാനന്ദ അലുത്ഗമേജ് ഉന്നയിച്ച ആരോപണം. ലങ്കയാണ് ജയിക്കേണ്ടിയിരുന്നതെന്നും എന്നാല്‍ തങ്ങള്‍ ലോകകപ്പ് ഇന്ത്യക്ക് വിറ്റുവെന്നും ഇതിപ്പോള്‍ തനിക്ക് പറയാമെന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ഒരു താരത്തെയും ഈ ഒത്തുകളിയുമായി ഞാന്‍ ബന്ധപ്പെടുത്തുന്നില്ല. ഈ കോഴയില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തനിക്ക് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫൈനലില്‍ കമന്റേറ്ററായിരുന്നു ശ്രീലങ്കന്‍ മുന്‍ നായകന്‍ അര്‍ജുന രണതുംഗയും മത്സരം ഒത്തുകളിയാണെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ മുന്‍ ശ്രീലങ്കന്‍ നായകന്‍മാരും ലോകകപ്പ് ടീം അംഗങ്ങളുമായിരുന്ന മഹേല ജയവര്‍ധനെയും കുമാര്‍ സംഗക്കാരയും കായികമന്ത്രിയുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button