COVID 19Latest NewsNews

കണ്ണുകളിലെ നിറം മാറ്റം കോവിഡ് രോഗലക്ഷണം : ശ്രദ്ധിയ്ക്കാം ഈ ലക്ഷണം

കണ്ണുകളിലെ നിറം മാറ്റം കോവിഡ് രോഗലക്ഷണം , ശ്രദ്ധിയ്ക്കാം ഈ ലക്ഷണം. കണ്ണുകളില്‍ കാണപ്പെടുന്ന പിങ്ക് നിറം കോവിഡ് ലക്ഷണമാകാമെന്നു പഠന റിപ്പോര്‍ട്ട്. കനേഡിയന്‍ ജേണല്‍ ഓഫ് ഒഫ്താല്‍മോളജിയിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

read also : കോവിഡ്-19 : വാക്‌സിന്‍ ഈ വര്‍ഷം അവസാനം : പത്തോളം പുതിയ മരുന്നുകള്‍ : വാക്‌സിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

ശ്വാസകോശങ്ങളെക്കാള്‍ മുമ്പ് കണ്ണുകളില്‍ കോവിഡ് രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമെന്നും 10 മുതല്‍ 15 വരെ ശതമാനം പേരില്‍ കണ്ണുകളിലെ പിങ്ക് നിറം രണ്ടാംഘട്ട ലക്ഷണമായാണ് കാണപ്പെട്ടതെന്നും പഠനത്തിനു നേതൃത്വം നല്‍കിയ കാനഡ ആല്‍ബര്‍ട്ടാ സര്‍വകലാശാല അസി. പ്രഫ. കാര്‍ലോസ് സൊളാര്‍ട്ടെ പറയുന്നു.

പഠനവിധേയരായ രോഗികളില്‍ ചെറിയ ശ്വാസതടസ്സവും കണ്ണുകളില്‍ പിങ്ക് നിറവും കണ്ടിരുന്നു. എന്നാല്‍ ചുമ, പനി ലക്ഷണങ്ങളൊന്നും ഇവരില്‍ പ്രകടമായിരുന്നില്ല. പക്ഷേ ഇവരുടെ കോവിഡ് ഫലം പോസിറ്റീവായിരുന്നെന്നും ഗവേഷകര്‍ പറയുന്നു. കണ്ണിന്റെ മുന്‍ഭാഗത്തുള്ള സുതാര്യസ്തരമായ കണ്‍ജങ്റ്റീവയെയാണു കൊറോണ വൈറസ് ബാധിക്കുന്നത്.

രുചിയും ഗന്ധവും തിരിച്ചറിയാന്‍ കഴിയാതെ വരുന്നത് കോവിഡ് ലക്ഷണമായി ആരോഗ്യമന്ത്രാലയം അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.

ഈ ലക്ഷണങ്ങളെ കരുതിയിരിക്കാം

പനി, ചുമ, തളര്‍ച്ച, ശ്വാസതടസ്സം, കഫം, പേശിവേദന, ജലദോഷം, തൊണ്ടവേദന, വയറിളക്കം, അരുചി, ഗന്ധം അറിയാന്‍ കഴിയാത്ത അവസ്ഥ.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ക്കു പുറമേ, പ്രായമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും കടുത്ത ക്ഷീണം, ശ്രദ്ധക്കുറവ്, ദേഹം അനക്കാന്‍ കഴിയാത്ത സ്ഥിതി, വയറിളക്കം, വിശപ്പില്ലായ്മ, അര്‍ധ അബോധാവസ്ഥ തുടങ്ങിയവയും ശ്രദ്ധിക്കണം. പനി ഉണ്ടാകണമെന്നില്ല. പ്രായപൂര്‍ത്തിയായവരില്‍ കാണുംപോലെ കുട്ടികളിലും പനിയോ ചുമയോ പ്രകടമാകണമെന്നില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button