Latest NewsNewsInternational

ഇന്ത്യ-ചൈന സംഘര്‍ഷം : അണിയറയില്‍ ചരട് വലിച്ച് റഷ്യ

ന്യൂഡല്‍ഹി : ഇന്ത്യ-ചൈന സംഘര്‍ഷം , അണിയറയില്‍ ചരട് വലിച്ച് റഷ്യ . അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇന്ത്യ – ചൈന ബന്ധം വഷളായത് ലഘൂകരിക്കാന്‍ റഷ്യ ഇടപെടുന്നതായാണ് സൂചന. രണ്ട് ആണവ ശക്തികളും ചേര്‍ന്നുണ്ടാകുന്ന ഉരസലുകള്‍ രാജ്യാന്തര തലത്തില്‍ ആശങ്കയുളവാക്കുന്നുണ്ട്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യമന്ത്രിയുമായ വാങ് യി എന്നിവരുള്‍പ്പെടുന്ന ത്രികക്ഷി റിക് (റഷ്യ, ഇന്ത്യ, ചൈന) യോഗത്തിനു മുന്നോടിയായി ഇരു രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷം മയപ്പെടുത്താനാണ് റഷ്യയുടെ ശ്രമെന്നാണ് വിവരം.

Read Also : ഇന്ത്യന്‍ കമാന്‍ഡര്‍ കേണലിനെ വധിച്ചതിന് പിന്നാലെ ചൈനീസ് സൈനികരെ തുരത്തിയോടിച്ചത് കൊലയാളികള്‍’ എന്നു വിളിപ്പേരുള്ള ഇന്ത്യയുടെ ഘാതക് പ്ലാറ്റൂണ്‍ കമാന്‍ഡോകള്‍ : കമാന്‍ഡോകള്‍ക്ക് ധീരസല്യൂട്ട്….ഗാല്‍വിന്‍ അതിര്‍ത്തിയില്‍ അന്ന് സംഭവിച്ചതിനെ കുറിച്ച് മാധ്യമങ്ങള്‍ പുറത്തുവിടാത്ത ചില കാര്യങ്ങളെ കുറിച്ച് ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്

ജൂണ്‍ 17ന് തന്നെ റഷ്യ ഇക്കാര്യത്തില്‍ ഇടപെട്ടു തുടങ്ങിയിരുന്നു. റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡി. ബാല വെങ്കടേഷ് വര്‍മയുമായി ചൈനയുടെ വിദേശകാര്യ ഉപമന്ത്രി ഇഗോര്‍ മോര്‍ഗുലോവ് ചര്‍ച്ച നടത്തിയിരുന്നു. ഗല്‍വാന്‍ താഴ്വരയില്‍ 20 ഇന്ത്യന്‍ സൈനികര്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ കൂടിക്കാഴ്ച.

shortlink

Related Articles

Post Your Comments

Related Articles


Back to top button