KeralaLatest NewsNews

എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ

അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ച വിവരം കുട്ടി വീട്ടില്‍ പറഞ്ഞതോടെ രക്ഷിതാക്കള്‍ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു

കൊല്ലം: എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ. കൊല്ലം അഞ്ചലിൽ ആണ് സംഭവം. മദ്രസ അധ്യാപകനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചലിലെ ഒരു മദ്രസയില്‍ അധ്യാപകനായ തിരുവനന്തപുരം പളളിക്കൽ കാട്ടു പുതുശ്ശേരി വാഴവിള വീട്ടിൽ നാസറുദ്ദീനാണ് പിടിയിലായത്. മദ്രസയിൽ പഠനത്തിനായ എത്തിയ വിദ്യാർത്ഥിനിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു.

ALSO READ: പ്രധാന മന്ത്രി നരേന്ദ്ര മോദി വിളിച്ച സര്‍വ്വ കക്ഷി യോഗത്തില്‍ രാഹുലിനെ തള്ളി ശരദ് പവാർ

അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ച വിവരം കുട്ടി വീട്ടില്‍ പറഞ്ഞതോടെ രക്ഷിതാക്കള്‍ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൈൽഡ് ലൈൻ അധികൃതർ കുട്ടിയെ കൺസിലിംഗ് നടത്തി ശേഷം കേസ് അഞ്ചൽ പൊലീസിന് കൈമാറി. അഞ്ചൽ പൊലീസ് കേസെടുത്ത് പള്ളിക്കൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്‌തു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button