COVID 19NewsIndia

പിന്‍മാറില്ലെന്ന് സൂചിപ്പിച്ച് ചൈന ; പാംഗോങ് തടാകത്തിനടുത്ത് മലനിരകളില്‍ താത്കാലിക കെട്ടിടങ്ങൾ നിര്‍മിച്ചു

ന്യൂഡൽഹി : ലഡാക്കിലെ പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍ താല്‍കാലിക കെട്ടിടങ്ങള്‍ ചൈന നിര്‍മിച്ചതായി ഉപഗ്രഹദൃശ്യങ്ങള്‍. എളുപ്പം പൊളിച്ചു നീക്കാൻ കഴിയാത്ത തരത്തിലുള്ള കെട്ടിടങ്ങളാണ് ചൈന നിര്‍മിച്ചിരിക്കുന്നത്. ഉടനെങ്ങും പാംഗോങ്ങില്‍ നിന്ന് പിന്‍മാറില്ലെന്ന സന്ദേശമാണ് ഇതിലൂടെ ചൈന നല്‍കുന്നത്. തുടർന്ന് ഈ പ്രദേശത്ത് ഇന്ത്യയും സേനാ സന്നാഹം ഗണ്യമായി വര്‍ധിപ്പിച്ചു.

സേനാ വാഹനങ്ങളും ആയുധങ്ങളുമടക്കമുള്ള സന്നാഹങ്ങളുമായി ഇത്രയും അടുത്ത് ഇരു സേനകളും നേർക്കുനേർ നിലയുറപ്പിച്ചിരിക്കുന്നത് ഗൗരവമേറിയ സാഹചര്യമാണ്. ഇതിനിടെ വ്യോമസേനയിൽ പുതുതായി എത്തിയ സേനാംഗങ്ങളെ അതിർത്തിയോടു ചേർന്നുള്ള മുൻനിര താവളങ്ങളിലേക്ക് അയയ്ക്കാൻ തീരുമാനിച്ചു.

ഹൈദരാബാദിന് സമീപം ദുന്ദിഗൽ സേനാ അക്കാദമിയിലെ പാസിങ് ഔട്ട്
പരേഡ് വീക്ഷിച്ച ശേഷം സേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ ആണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് അതിർത്തിയിൽ ഏതു സാഹചര്യവും നേരിടാൻ വ്യോമസേന പൂർണ സജ്ജമാണ്. എന്നാൽ നിലവിലെ തർക്കം രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കന്നുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button