Latest NewsNewsIndia

ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരര്‍ക്കൊപ്പം പിടികൂടിയ മുന്‍ ജമ്മുകശ്മീര്‍ ഡി.എസ്.പിക്ക് ജാമ്യം; വിമര്‍ശനവുമായി ഒളിമ്ബിക്‌സ് മെഡല്‍ ജേതാവ്

ന്യൂഡല്‍ഹി: ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരര്‍ക്കൊപ്പം പിടികൂടിയ മുന്‍ ജമ്മുകശ്മീര്‍ ഡി.എസ്.പി ദേവീന്ദര്‍ സിങ്ങിന് ജാമ്യം അനുവദിച്ച സംഭവത്തില്‍ വിമർശനവുമായി ഇന്ത്യന്‍ മുന്‍ ബോക്‌സിങ് താരവും ഒളിമ്ബിക്‌സ് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിംഗ് രംഗത്ത് വന്നു.

ഡല്‍ഹി പൊലിസ് കൃത്യ സമയത്തിന് കുറ്റപത്രം നല്‍കാത്തതിനെത്തുടര്‍ന്നാണ് ദേവീന്ദര്‍ സിംഗിന് ജാമ്യം ലഭിച്ചത്. തീവ്രവാദ കേസില്‍ അറസ്റ്റിലായ ജമ്മു കശ്മീര്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവീന്ദര്‍ സിംഗിന് ജാമ്യം നല്‍കുകയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരാമയി പ്രതിഷേധിച്ച ഗര്‍ഭണിയായ സഫൂറ സര്‍ഗാറിന് ജാമ്യം നിഷേധിക്കുകയും ചെയ്യുന്ന നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് വിജേന്ദര്‍ രംഗത്തെത്തിയത്. ദേവീന്ദര്‍ സിംഗിന് പോലും ജാമ്യം കിട്ടിയെങ്കില്‍ എന്തുകൊണ്ട് സഫൂറയ്ക്കില്ല- ട്വിറ്റര്‍ പേജില്‍ അദ്ദേഹം പ്രതികരിച്ചു.

ALSO READ: തിരുവനന്തപുരം നഗരത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ഓട്ടോ ഡ്രൈവറുടെ രോഗ ഉറവിടം അറിയില്ലെന്ന് മന്ത്രി കടകംപള്ളി

2019 ല്‍ വിജേന്ദര്‍ സിംഗ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സൗത്ത് ഡല്‍ഹിയില്‍ നിന്നും ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. എന്നാല്‍ പരാജയപ്പെടുകയായിരുന്നു. എങ്കിലും രാഷ്​ട്രീയ ഗോദയില്‍ നിന്നും വിജേന്ദര്‍ പിന്മാറിയിട്ടില്ല. ഇന്ത്യയുടെ മുന്‍ ബോക്​സിങ്​ സൂപ്പര്‍താരവും ഒളിമ്ബിക്​സ്​ മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിങ്​ ഇപ്പോള്‍ രാഷ്​ട്രീയത്തി​ന്റെ റിങ്ങിലാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button