Latest NewsNewsIndia

കാണാതായി 40 വര്‍ഷങ്ങള്‍ക്ക് ശേഷം വാട്സ് ആപ്പിന്റെ സഹായത്തോടെ 94 കാരി സ്വന്തം വീട്ടില്‍ തിരികെയെത്തി

നാഗ്പൂർ : ആളുകളെ കാണാതായി പോകുന്ന സംഭവങ്ങൾ രാജ്യത്ത് നിരവധിയാണ്. എന്നാൽ 40 വര്‍ഷങ്ങള്‍ക്ക് മുൻപ് കാണാതായ സ്ത്രീയെ ഇന്‍ര്‍നെറ്റിന്‍റെ സഹായത്തോടെ തിരികെ വീട്ടിലെത്തിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം നടന്നത്.
1979-80 കാലത്താണ് വഴിതെറ്റി അലഞ്ഞ ഇവരെ ഒരു ട്രക്ക് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. മധ്യപ്രദേശിലെ ദമോഹ് ജില്ലയില്‍വെച്ചായിരുന്നു ഇവരെ കണ്ടത്. അയാള്‍ കാണുമ്പോള്‍ തേനിച്ചകളുടെ കുത്തേറ്റ് അവശനിലയിലായിരുന്നു അവര്‍. എന്നാല്‍ ആ സമയത്ത് കൃത്യമായൊന്നും അവര്‍ സംസാരിച്ചിരുന്നില്ല. ആ നല്ല മനസിനുടമ ആ സ്ത്രീയെ വീട്ടില്‍ കൊണ്ടുവന്ന് കുടുംബത്തോടൊപ്പം നിര്‍ത്തി സംരക്ഷിച്ചു… ട്രക്ക് ഡ്രൈവറുടെ മകനായ ഇസ്‌റാര്‍ ഖാന്‍ ഓര്‍മ്മിക്കുന്നു.

ആന്‍റിയെ അച്ഛന്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുമ്പോള്‍ ഞാന്‍ തീരെ കുഞ്ഞായിരുന്നു. അവര് പിന്നെ ഇക്കാലം വരെ ഞങ്ങള്‍ക്കൊപ്പമാണ് ജീവിച്ചത്. ഞങ്ങളവരെ ആന്‍റി എന്നുവിളിച്ചു. അവര്‍ക്ക് മാനസികമായി ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മറാഠിയിലാണ് സംസാരിച്ചിരുന്നത്. അത് ഞങ്ങള്‍ക്ക് മനസ്സിലായതുമില്ല. പലപ്പോഴും അവരുടെ കുടുംബത്തെക്കുറിച്ച് ചോദിച്ചറിയാന്‍ ശ്രമിച്ചെങ്കിലും അതിനെക്കുറിച്ച് ഒരു മറുപടിയും അവര്‍ തന്നതുമില്ല ഇസ്‍റാര്‍ ഖാന്‍ പറഞ്ഞു.

എന്നാൽ അവരുടെ കുടുംബത്തെ കണ്ടെത്താനായി അവരെ കുറിച്ച് ഞാന്‍ ഫേസ്ബുക്കിൽ ഒരു കുറിപ്പിട്ടു.  പക്ഷേ ഫലമുണ്ടായില്ല. ഇടയ്ക്ക് ഖന്‍ജ്‍മ നഗര്‍ എന്ന ഒരു സ്ഥലപേര് അവർ പറയുന്നുണ്ടായിരുന്നു. ഗൂഗിളില്‍ ഈ പേര് വെച്ച് സെര്‍ച്ച് ചെയ്‌തെങ്കിലും അത് എവിടെയാണെന്ന് കണ്ടുപിടിക്കാനായില്ല. കഴിഞ്ഞ മെയ് നാലിന് ലോക്ഡൗണിനിടെ വീണ്ടും കുടുംബത്തെക്കുറിച്ച് ആന്റിയോട് ഞാന്‍ ചോദിച്ചുവെന്ന് ഖാന്‍ പറയുന്നു. ആ സമയം പര്‍സാപൂര്‍ എ്‌ന സ്ഥലം ആദ്യമായി പറഞ്ഞു. അതേക്കുറിച്ച് ഗൂഗിളില്‍ നോക്കിയപ്പോള്‍ മഹാരാഷ്ട്രയില്‍ അങ്ങനെയൊരു സ്ഥലം ഉണ്ടെന്ന് ഖാന്‍ കണ്ടെത്തി. തുടര്‍ന്ന് പര്‍സാപൂരിലുള്ള ഒരാളുമായി ഖാന്‍ ബന്ധപ്പെടുകയും ഇവരുടെ കാര്യം പറയുകയുമായിരുന്നു. തുടര്‍ന്ന് ഒരു വീഡിയോ എടുത്ത് അവര്‍ക്ക് അയച്ചു നല്‍കി. അതൊരു വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഇട്ടത്.

മെയ് 7 ന് 40 വര്‍ഷത്തിനു ശേഷം ഒരു ഫോൺ കോൾ എത്തി. ഖാന്‍ കുടുംബത്തിന്റെ ആന്റിയെ സ്വന്തം കുടുംബക്കാര്‍ തിരിച്ചറഞ്ഞു. ആന്റിയുടെ കൊച്ചുമകനാണ് തിരിച്ചറഞ്ഞത്. എന്നാല്‍ ലോക്ഡൗണിനെ തുടര്‍ന്ന് അവരുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകാന്‍ ആയില്ല. ജൂണ്‍ 17 നാണ് പഞ്ച്ഫൂലാബായ് തേജ്പാല്‍ സിങ് ഷിന്‍ഗാനെ 40 വര്‍ഷത്തിനു ശേഷം വീ94 കാരിയായി വീട്ടിലെത്തിയത്. എന്നാല്‍ മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് അവരുടെ മകന്‍ മരണപ്പെട്ടിരുന്നു.

1979 ല്‍ ഇവരെ ചികിത്സയ്ക്കായാണ് നാഗ്പൂരില്‍ കൊണ്ടുപോയതെന്ന് കൊച്ചുമകന്‍ പറയുന്നു. എന്നാല്‍ ഒരു ദിവസം അവിടെ നിന്ന് കാണാതാകുകയായിരുന്നു. അന്ന് അച്ഛനായിരുന്നു മുത്തശ്ശിയുടെ കൂടെയുണ്ടായിരുന്നത്. അന്നുമുതല്‍ മുത്തശ്ശിക്കായി തന്‍റെ അച്ഛന്‍ അന്വേഷണം തുടര്‍ന്നുകൊണ്ടേയിരുന്നുവെന്നും 2017 ലാണ് മരണപ്പെട്ടതെന്നും കൊച്ചുമകന്‍ പൃഥ്വി ഭയ്യലാല്‍ ഷിന്‍ഗാനെ പറഞ്ഞൂ. 94 വയസ്സിലും ആരോഗ്യവതിയായിരിക്കുന്ന ഞങ്ങളുടെ മുത്തശ്ശിയെ ഇത്രയും നാളും സംരക്ഷിച്ച ഖാന്‍ കുടുംബത്തിന് നന്ദി പറയുന്നതായി പൃഥ്വി ഭയ്യലാല്‍ ഷിന്‍ഗാനെ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button