COVID 19Latest NewsNewsKuwait

കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 40000ത്തിലേക്ക് അടുക്കുന്നു : രോഗമുക്തരുടെ എണ്ണത്തിലും വർദ്ധനവ്

കുവൈറ്റ് സിറ്റി : 505 പേർക്ക്​ കൂടി ഞായറാഴ്ച കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 231പേർ കുവൈറ്റികളും, 274പേർ വിദേശികളുമാണ്. ഏഴ് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 39,650ഉം, മരണസംഖ്യ 326ഉം ആയി. 514 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗ വിമുക്തരുടെ എണ്ണം 31,240 ആയി ഉയർന്നു. 8084 പേരാണ് നിലവിൽ ​ ചികിത്സയിലുള്ളത്​. ഫർവാനിയ ഗവർണറേറ്റിൽ 142, അഹ്​മദി ഗവർണറേറ്റിൽ 132, ജഹ്​റ ഗവർണറേറ്റിൽ 131 , ഹവല്ലി ഗവർണറേറ്റിൽ 54 , കാപിറ്റൽ ഗവർണറേറ്റിൽ 46 എന്നിങ്ങനെയാണ്  തരം തിരിച്ചുള്ള പുതിയ കോവിഡ് ബാധിതരുടെ എണ്ണം.

സൗദിയിൽ കോവിഡ് വിമുക്തരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഞായറാഴ്ച 2213 പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗ വിമുക്തരുടെ എണ്ണം 101130ആയി ഉയർന്നു. 3379 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, 37 പേര്‍ കൂടി മരിച്ചു, റിയാദ്, മക്ക, ജിദ്ദ, സബ്യ, ബുറൈദ, ത്വാഇഫ്, ഖമീസ് മുശൈത്, വാദി ദവാസിർ, അൽമുബറസ് എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1267ഉം, രോഗം സ്ഥിരീകരിച്ചവർ ആകെ 157612ഉം ആയി. നിലവിൽ 55215പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 2027പേർ ഗുരുതരാവസ്ഥയിലാണ്.

കോവിഡിനെതിരായ പോരാട്ടം ശക്തമാക്കി യുഎഇ .661പേർ കൂടി ഞായറാഴ്ച്ച സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ ആകെ എണ്ണം 32415ആയി ഉയർന്നു. 392പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, ഒരാൾ കൂടി മരിച്ചു . ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 302ഉം, രോഗം സ്ഥിരീകരിച്ചവർ 44925ഉം ആയി. നിലവിൽ 12208പേരാണ് ചികിത്സയിലുള്ളതെന്നും , രാജ്യത്ത് 48,000 കോവിഡ് പരിശോധനകൾ കൂടി നടത്തിയതായും യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഖത്തറിൽ കോവിഡ് ബാധിച്ച് നാലുപേർ കൂടി ഞായറാഴ്ച്ച മരിച്ചു. 37, 55, 61, 69 വയസുള്ളവരാണ് മരിച്ചത്. 881പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഏറെ ദിവസങ്ങൾക്ക് ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം 1,000ത്തില്‍ താഴെ രേഖപ്പെടുത്തുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 98ഉം, ആകെ രോഗബാധിതര്‍ 87,369ഉം ആയി. രോഗമുക്തരായായവരുടെ എണ്ണം സുഖം പ്രാപിച്ചവരുടെ എണ്ണം 68,319 ആയി ഉയര്‍ന്നു. നിലവിൽ 18,952 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. 3,098പേരിൽ കൂടി കോവിഡ് പരിശോധന നടത്തിയതോടെ , രാജ്യത്ത് ഇതുവരെ പരിശോധന നടത്തിയവരുടെ എണ്ണം 3,20,792 ആയി ഉയർന്നു.

Also read : ചുമ, പനി, ശ്വാസതടസ്സം എന്നിവയ്‌ക്കൊപ്പം തന്നെ കണ്ണുകളുടെ ഈ മാറ്റവും കൊറോണ ലക്ഷണം ആകാമെന്ന് പഠനം

ഒമാനിൽ കോവിഡ് ബാധിച്ച മൂന്ന്പേർ കൂടി ഞായറാഴ്ച മരിച്ചു. 24മണിക്കൂറിനിടെ 2,804പേരിൽ നടത്തിയ പരിശോധനയിൽ 905പേർക്ക് രോഗം സ്ഥിരീകരിച്ചു, ഇതിൽ 403പേർ ഒമാൻ സ്വദേശികളും,503പേർ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 131ഉം, രോഗം സ്ഥിരീകരിച്ചവർ ആകെ 29,471ഉം ആയി. രോഗമുക്തരുടെ എണ്ണം 15,552ആയി ഉയർന്നു. 13788 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. 33 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 396 ആയി. ഇതിൽ 101 പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ രോഗികളിൽ 608 പേർ ​ മസ്​കറ്റ് ​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​​. ഇതോടെ മസ്​കറ്റ് ​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 21158 ആയി. 11290 പേർക്കാണ്​ ഇവിടെ അസുഖം ഭേദമായത്​. മരണപ്പെട്ടതിൽ 96 പേരും ഇവിടെ ചികിത്സയിലുള്ളവരാണ്.

സൗദിയിൽ കോവിഡ് വിമുക്തരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഞായറാഴ്ച 2213 പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗ വിമുക്തരുടെ എണ്ണം 101130ആയി ഉയർന്നു. 3379 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, 37 പേര്‍ കൂടി മരിച്ചു, റിയാദ്, മക്ക, ജിദ്ദ, സബ്യ, ബുറൈദ, ത്വാഇഫ്, ഖമീസ് മുശൈത്, വാദി ദവാസിർ, അൽമുബറസ് എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1267ഉം, രോഗം സ്ഥിരീകരിച്ചവർ ആകെ 157612ഉം ആയി. നിലവിൽ 55215പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 2027പേർ ഗുരുതരാവസ്ഥയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button