KeralaLatest News

കാമുകിയുടെ മകളെ ഗര്‍ഭിണിയാക്കിയ അയൽവാസി അറസ്റ്റില്‍: പെൺകുട്ടി ആറാം മാസത്തിൽ പ്രസവിച്ചു

ഗര്‍ഭിണിയായ പെണ്‍കുട്ടി ആറാം മാസം വീട്ടിനുള്ളില്‍ പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നാട്ടുകാരാണ് കുട്ടിയെ ഹോസ്പിറ്റലില്‍ എത്തിച്ചത്.

വിതുര: കാമുകിയുടെ മകളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു. തൊളിക്കോട് തേവന്‍പാറ ഇൗന്തിവിള തടത്തരികത്ത് വീട്ടില്‍ ഷറഫുദ്ദീന്‍ (41) ആണ് അറസ്റ്റിലായത്. വിവാഹിതനും പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടിയുടെ പിതാവുമാണ് ഷറഫുദ്ദീന്‍.ഗര്‍ഭിണിയായ പെണ്‍കുട്ടി ആറാം മാസം വീട്ടിനുള്ളില്‍ പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നാട്ടുകാരാണ് കുട്ടിയെ ഹോസ്പിറ്റലില്‍ എത്തിച്ചത്.

അയല്‍വാസിയായ യുവതിയുമായി ഇയാള്‍ അടുപ്പത്തിലായിരുന്നു. ഈ സ്ത്രീയുടെ മകളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. വീട്ടിലിലാരും ഇല്ലാതിരുന്ന സമയം പ്രതി കാമുകിയുടെ മകളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ പൊണ്‍കുട്ടി പീഡനവിവരം പുറത്തു പറഞ്ഞിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും ആറാം മാസം വീട്ടില്‍ പ്രസവിക്കുകയുമായിരുന്നു.

ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ രക്തത്തിൽ കുളിച്ച ഭർത്താവിനെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് ഷറഫുദ്ദീന്‍ ഒളിവില്‍ പോയി.ലോഡ്ജുകള്‍ മാറിമാറി താമസിച്ച്‌ വരികയായിരുന്ന പ്രതിയെ ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍കോളജിന് സമീപമുള്ള ലോഡ്ജില്‍ നിന്ന് പോലീസ് പിടികൂടി. ഹോസ്പിറ്റര്‍ അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്.വിതുര സി.ഐ.എസ്.ശ്രീജിത്, എസ്.ഐ വി.എല്‍.സുധീഷ്, എ.എസ്.ഐ സജികുമാര്‍,സി.പി.ഒ ശ്യാം,എസ്.സി.പി.ഒ പ്രദീപ് എന്നിവര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഫറഫുദ്ദീനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button