KeralaLatest NewsNews

ബെവ് ക്യൂ ആപ്പ് വഴി മദ്യം ശേഖരിച്ച് വില്‍പ്പന നടത്തിയ ആള്‍ പൊലീസ് പിടിയിൽ

മദ്യം വിറ്റ് കിട്ടിയ 33000 രൂപയും പൊലീസ് പിടിച്ചെടുത്തു

ചാലക്കുടി: ബെവ് ക്യൂ ആപ്പ് വഴി മദ്യം ശേഖരിച്ച് വില്‍പ്പന നടത്തിയ ആള്‍ പൊലീസ് പിടിയിൽ. അനധികൃതമായി മദ്യ വില്‍പ്പന നടത്തിയ ആളെ കൊരട്ടി പൊലീസ് ആണ് പിടികൂടിയത്. ചാലക്കുടിക്ക് സമീപം അടിച്ചിലിയില്‍ ഹോട്ടല്‍ നടത്തുന്ന സുരേന്ദ്രനാണ് പിടിലായത്. 13 ലിറ്റര്‍ വിദേശമദ്യം ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

ആപ്പ് ഉപയോഗിക്കാന്‍ അറിയാത്തവരായിരുന്നു ഇയാളില്‍ നിന്ന് മദ്യം വാങ്ങുന്നത്. അടിച്ചിലിലെ ബിവറേജ് ഔട്ട്‌ലെറ്റിന് പുറത്ത് ഹോട്ടല്‍ നടത്തുകയായിരുന്നു ഇയാള്‍. പല ആളുകളുടെയും ബെവ് ക്യൂ ആപ്പിലൂടെ ആവശ്യത്തിലധികം മദ്യം വാങ്ങി ശേഖരിച്ച് ചില്ലറയായി ഹോട്ടലിന്റെ മറവില്‍ വില്‍ക്കുകയായിരുന്നു.
അഞ്ച് മണിക്ക് ശേഷം മദ്യ വില്‍പ്പനയില്ലാത്തതിനാല്‍ രാത്രിയിലും ഹോട്ടലില്‍ മദ്യ വില്‍പന നടന്നിരുന്നു.

ALSO READ: ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ല; മദ്യവില്‍പ്പന ശാലകള്‍ തുറന്ന് പ്രവർത്തിക്കുന്നതിൽ തീരുമാനം ഇങ്ങനെ

വാങ്ങുന്നതിന്റെ ഇരട്ടി വിലക്കാണ് മദ്യം വിറ്റിരുന്നത്. മദ്യം വിറ്റ് കിട്ടിയ 33000 രൂപയും പൊലീസ് പിടിച്ചെടുത്തു. ഇയാൾക്ക് വേണ്ടി ആപ്പ് ഉപയോഗിച്ചവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാള്‍ മദ്യം വാങ്ങിയ ബിവറോജ് ഔട്ട്‌ലെറ്റില്‍നിന്നും വിവരം ശേഖരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button