KeralaLatest NewsNews

പിഞ്ചുകുഞ്ഞിനെ ത​ല​യ്ക്ക​ടി​ച്ചും ക​ട്ടി​ലി​ലേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞും കൊ​ല​പ്പെ​ടു​ത്താ​ൻ  ശ്രമം : പിതാവ് പിടിയിൽ

അ​ങ്ക​മാ​ലി:  ന​വ​ജാ​ത​ശി​ശു​വി​നെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ. അ​ങ്ക​മാ​ലി ജോ​സ്പു​രം ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഷൈ​ജു തോ​മ​സ് (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ൺ​കു​ഞ്ഞാ​യ​തി​നാ​ലും കു​ട്ടി ത​ന്‍റേ​ത​ല്ലെ​ന്ന സം​ശ​യ​ത്താലും  54 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നെ ത​ല​യ്ക്ക​ടി​ച്ചും ക​ട്ടി​ലി​ലേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞും കൊ​ല്ലാനാണ് ഇയാൾ ശ്രമിച്ചതെന്നു  പോ​ലീ​സ് പ​റ​യു​ന്നു.

കു​ടും​ബ​സ​മേ​തം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഇ​യാ​ൾ കി​ട​പ്പു​മു​റി​യി​ൽ വച്ച് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ നാ​ലിനാണ്  കു​ഞ്ഞി​നെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​ത്. <br> <br> ഭാ​ര്യ​യു​ടെ കൈ​യി​ൽ​നി​ന്നു ബ​ല​മാ​യി പി​ടി​ച്ചു​വാ​ങ്ങി കൈ​കൊ​ണ്ടു ര​ണ്ടു​ത​വ​ണ കു​ട്ടി​യു​ടെ ത​ല​യ്ക്ക​ടി​ക്കു​ക​യും ക​ട്ടി​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യുമായിരുന്നു. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button