Latest NewsIndia

ഇന്ത്യൻ സൈനികർക്ക് ജീവഹാനി വരുത്തിയ ചൈനീസ് പട്ടാളക്കാരെ പാഠം പഠിപ്പിക്കാൻ ഇറങ്ങിയ കുട്ടി പട്ടാളം

അലിഗഡിൽ നിന്നുള്ള പത്ത് കുട്ടികളാണ് ചൈനയോട് പ്രതികാരം ചെയ്യാൻ വീട് വിട്ടിറങ്ങിയത്.

ന്യൂഡൽഹി: ഇന്ത്യ – ചൈന പോരാട്ടത്തിൽ ഇന്ത്യയുടെ 20 ധീരജവാൻമാർ വീരമൃത്യു പ്രാപിച്ചതിൽ രാജ്യത്തു പ്രതിഷേധം ശക്തമാണ് . ഒരു കേണൽ ഉൾപ്പെടെ 20 പേർ ലഡാക്കിലെ ഗാൽവൻ താഴ് വരയിൽ വീരമൃത്യു വരിച്ചു. കഴിഞ്ഞ അഞ്ച് ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ഏറ്റുമുട്ടലായിരുന്നു ഇത്. ഈ ഏറ്റുമുട്ടൽ ഇന്ത്യക്കാരെ ഒരു പാതയിലേക്കാണ് നയിച്ചിരിക്കുന്നത്.

ചൈനയോടുള്ള പ്രതികാരത്തിന്റെ ഭാഗമായി ഭക്ഷണം ഉൾപ്പെടെയുള്ള ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്നുള്ള ആഹ്വാനമാണ് സോഷ്യൽ മീഡിയിൽ എങ്ങും. എന്നാൽ, ഉത്തർപ്രദേശിലുള്ള പത്തു കുട്ടികൾ ചൈനയോട് പ്രതികാരം ചെയ്യുകയെന്നുള്ളത് അക്ഷരാർത്ഥത്തിൽ ഏറ്റെടുത്തു.അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അലിഗഡിൽ നിന്നുള്ള പത്ത് കുട്ടികളാണ് ചൈനയോട് പ്രതികാരം ചെയ്യാൻ വീട് വിട്ടിറങ്ങിയത്.

ഇന്ത്യ – ചൈന അതിർത്തിയിലേക്ക് പോകാനായി പുറപ്പെട്ട ഇവരെ ഹൈവേയിൽ വെച്ച് പൊലീസ് തടയുകയായിരുന്നു.പൊലീസ് ചോദ്യം ചെയ്തപ്പോൾ നമ്മുടെ സൈനികരെ കൊന്ന ചൈനയെ തങ്ങൾക്ക് ‘ഒരു പാഠം പഠിപ്പിക്കണം’ എന്നായിരുന്നു കുട്ടിസംഘത്തിന്റെ മറുപടി. പിള്ളേര് സെറ്റിന്റെ മറുപടി കേട്ട് പൊലീസ് സംഘത്തിന് സന്തോഷമായെങ്കിലും കൗൺസിലിംഗ് നടത്തി കുട്ടികളെ തിരികെ അയച്ചു. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button