KeralaLatest News

പ്രകോപന മുദ്രാവാക്യം , ഡി.​വൈ.എഫ്​.ഐ നേതാവ് അടക്കം നാലുപേര്‍ അറസ്റ്റില്‍

കണ്ണൂരില്‍ ഷുക്കൂറിനെ കൊന്ന് തള്ളിയതുപോലെ കൊല്ലുമെന്ന ഡി.വൈ.എഫ്.ഐ കൊലവിളി മുദ്രാവാക്യം ഇന്നലെ പുറത്തു വന്നതോടെ തന്നെ പ്രതിഷേധവും ശക്തമായിരുന്നു.

മലപ്പുറം: മലപ്പുറം മൂത്തേടത്ത് കൊലവിളി മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയതിന് ഡി.വൈ.എഫ്.ഐ.യില്‍ അച്ചടക്ക നടപടിക്കു പിന്നാലെ അറസ്റ്ററും. സംഭവത്തില്‍ ഡി.വൈ.എഫ്​.ഐ നേതാവും മേഖല സെക്രട്ടറിയുമായ പി.കെ. ഷഫീഖ് അടക്കം നാല് പേര്‍ അറസ്റ്റില്‍. ഹബീബ് മനയില്‍, ജോഷി തളിപ്പാടം, വെനിസദര്‍ എന്നിവരാണ് അറസ്റ്റിലായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍.

മൂത്തേടം മേഖലാ സെക്രട്ടറി പി.കെ ഷഫീഖിനെതിരെ ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റാണ് നടപടി സ്വീകരിച്ചത്. ഷഫീഖിനെ ഡി.വൈ.എഫ്.ഐയുടെ എല്ലാ ചുമതലകളില്‍ നിന്നും നീക്കം ചെയ്‌തു.ഷഫീഖാണ് പ്രകടനത്തില്‍ മുദ്രാവാക്യം വിളിച്ച്‌ കൊടുത്തത് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പങ്കില്ലെന്ന് പറഞ്ഞിരുന്ന ഡി.വൈ.എഫ്.ഐ നേതൃത്വത്തിനും സി.പി.എമ്മിനും പ്രകടനം വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു.

ഇതോടെ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ സെക്രട്ടറിയേറ്റ് പ്രകടനത്തെ തള്ളിപ്പറഞ്ഞു.കണ്ണൂരില്‍ ഷുക്കൂറിനെ കൊന്ന് തള്ളിയതുപോലെ കൊല്ലുമെന്ന ഡി.വൈ.എഫ്.ഐ കൊലവിളി മുദ്രാവാക്യം ഇന്നലെ പുറത്തു വന്നതോടെ തന്നെ പ്രതിഷേധവും ശക്തമായിരുന്നു.

പ്രദേശത്ത് കോണ്‍ഗ്രസ് സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ചെറിയ സംഘര്‍ഷത്തില്‍ ഇത്തരത്തിലുള്ള ഭീഷണി മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തിയതിനെതിരെ യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും ഇന്നലെ തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button