KeralaLatest NewsNews

ചാര്‍ട്ടേഡ് വിമാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നു; സ്വര്‍ണ കടത്തിന് നാലുപേര്‍ പിടിയില്‍

കൊണ്ടോട്ടി: കോവിഡ് പ്രതിസന്ധി മറയാക്കി കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച നാല് പേരെ എയര്‍ കസ്റ്റംസ് പിടികൂടി. ഇന്നു പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നും എത്തിയ എയര്‍ അറേബ്യയുടെയും ദുബായില്‍ നിന്നും വന്ന ഫ്‌ലൈ ദുബായിയുടെയും ചാര്‍ട്ടേഡ് വിമാനങ്ങളിലായി എത്തിയ നാല് പേരെയാണ് കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്.

എയര്‍ അറേബ്യയുടെ ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്നും ഒന്നേകാല്‍ കിലോ സ്വര്‍ണവും ഫ്‌ലൈ ദുബായിയുടെ ചാര്‍ട്ടേഡ് വിമാനത്തില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നായി ഒന്നേകാല്‍ കിലോ സ്വര്‍ണവുമാണ് പിടികൂടിയത്.സ്വര്‍ണം കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button