KeralaLatest NewsNews

ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പിടിയില്‍

കടുത്തുരുത്തി: ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പിടിയില്‍. തിടനാട് ചെങ്ങഴ ബെന്‍ജോസ് ബിനോയി(19), കാഞ്ഞിരപ്പള്ളി കപ്പാട് തൈപ്പറമ്പ് ജെര്‍മിയ മാനുവല്‍(21) എന്നിവരെയാണ് കടുത്തുരുത്തി എക്സൈസ് സംഘം പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ആഡംബര കാറുള്‍പ്പടെയാണ് പിടികൂടിയത്. ശനിയാഴ്ച വൈകിട്ട് 4 മണിയോടെ കുറുപ്പന്തറ റെയില്‍വേ ഗേറ്റിന് സമീപത്തുവച്ചാണു വാഹനവും, യുവാക്കളെയും പിടികൂടിയത്. മയക്കുമരുന്നും ഹാഷിഷും ഇവരുടെ കൈയില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

8.91 ഗ്രാം മയക്കുമരുന്ന് ഗുളിക രൂപത്തിലുള്ള എം.ഡി.എം.എ. ഇനത്തില്‍പെട്ട 22 എണ്ണവും 0.63 ഗ്രാം ഹാഷിഷുമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. കടുത്തുരുത്തി എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് വൈക്കം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എ.മജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. എം.സി.എം.എ.ഇനത്തില്‍പ്പെട്ട ഗുളിക കഴിച്ചാല്‍ 8 മുതല്‍ 12 മണിക്കൂര്‍ വരെ ഇതിന്റെ ലഹരി നിലനില്‍ക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ മാസം 31 ന് എല്‍.എസ്.ഡി.സ്റ്റാമ്പുമായി രണ്ടു യുവാക്കളെ പിടിച്ചിരുന്നു ഇവര്‍ റിമാന്‍ഡിലാണ്. ഇവരെ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിതിനിടയിലാണു ഇവര്‍ കുടുങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button