COVID 19Latest NewsKeralaNews

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ആകെ മരണം 22 ആയി

ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി

കൊല്ലം: കേരളത്തിൽ ആശങ്കയുയർത്തി വീണ്ടുംകോവിഡ് മരണം. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. 68 വയസായിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി.

ഡൽഹിയിൽ നിന്ന് തിരിച്ചെത്തി പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 10-ാം തിയതി നാട്ടിലേക്ക് തിരികെയെത്തിയ ഇദ്ദേഹത്തിന് 15 -ാം തിയതി പനി ബാധിക്കുകയും സ്രവ പരിശോധനയ്ക്ക് അയച്ച് ഫലം പോസിറ്റീവ് ആവുകയായിരുന്നു.

ALSO READ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് ആശംസകള്‍ അർപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി

ആശുപത്രിയിൽ എത്തിയത് മുതൽ ഐസിയുവിൽ ചികിത്സയിലായിരുന്ന ഈ വ്യക്തിക്ക് വളരെ അത്യാവശ്യമായി വേണ്ട ഒരു ജീവൻ രക്ഷാ മരുന്ന് പൊലീസ് ഇടപെട്ട് എറണാകുളത്ത് നിന്ന് പാരിപ്പള്ളിയിലേക്ക് എത്തിച്ചുനൽകിയിരുന്നു. ഇദ്ദേഹത്തിന് എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button