KeralaLatest NewsNews

സം​സ്ഥാ​ന​ത്ത് സ​മ​ര​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​വു​മാ​യി സി​പി​ഐ

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് സ​മ​ര​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​വു​മാ​യി സി​പി​ഐ. കോവിഡ് വ്യാപനത്തിന്റെ പ​ശ്ചാ​ത്ത​ല​ത്തിലാണ് തീരുമാനം. പൊ​തു ഇ​ട​ങ്ങ​ളി​ല്‍ സ​മ​ര​ങ്ങ​ള്‍ വേ​​ണ്ട. പാ​ർ​ട്ടി ജി​ല്ലാ ഘ​ട​കം അ​റി​യാ​തെ സ​മ​രം ന​ട​ത്താ​ൻ പാ​ടി​ല്ലെന്നും, സ​മ​ര​ങ്ങ​ളി​ൽ​നി​ന്ന് നേ​താ​ക്ക​ൾ പ​ര​മാ​വ​ധി വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ നിർദേശിച്ചതായാണ് റിപ്പോർട്ട്. അ​തേ​സ​മ​യം, എ​ൽ​ഡി​എ​ഫ് ത​ല​ത്തി​ലും പൊ​തു​പ്ര​തി​ഷേ​ധ​ങ്ങ​ൾ നി​ർ​ത്താ​ൻ ആ​ലോ​ച​ന​യുണ്ടെന്നാണ് വിവരം. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​മ​തി തേ​ടി​യ ശേ​ഷം പൊ​തു നി​ർ​ദ്ദേ​ശം മു​ന്ന​ണി​ത​ല​ത്തി​ൽ പു​റ​ത്തി​റ​ക്കാനാണ് തീരുമാനം.

അതേസമയം തിങ്കളാഴ്ച 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 4 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയിൽ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Also read ; കോവിഡ് : രാജ്യ തലസ്ഥാനത്ത് ഒരു മലയാളി കൂടി മരണപ്പെട്ടു

രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്-43, യു.എ.ഇ.-14, ഖത്തര്‍-14, സൗദി അറേബ്യ-9, ഒമാന്‍-4, ബഹറിന്‍-1, റഷ്യ-1, നൈജീരിയ-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. മഹാരാഷ്ട്ര-18, തമിഴ്‌നാട്-12, ഡല്‍ഹി-10, പശ്ചിമബംഗാള്‍-2, ഉത്തര്‍പ്രദേശ്-2, കര്‍ണാടക-1, ആന്ധ്രാപ്രദേശ്-1, പഞ്ചാബ്-1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി ജില്ലയിലെ 2 പേര്‍ക്കും തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരനാണ്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 88 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ 26 പേരുടെയും (ഒരു തൃശൂര്‍, ഒരു ആലപ്പുഴ, ഒരു പാലക്കാട്), കണ്ണൂര്‍ ജില്ലയില്‍ 18 പേരുടേയും (2 കാസര്‍ഗോഡ്, ഒരു കോഴിക്കോട്, ഒരു തൃശൂര്‍), പാലക്കാട് ജില്ലയില്‍ 11 പേരുടെയും, എറണാകുളം ജില്ലയില്‍ 9 പേരുടെയും, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ 7 പേരുടെ വീതവും, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ 4 പേരുടെ വീതവും, ഇടുക്കി ജില്ലയില്‍ 2 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. 1540 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,747 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button