Devotional

ശനി ദോഷമുള്ളവര്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍

ജാതകത്തിലും ജ്യോതിഷത്തിലും വിശ്വസിക്കുന്നവരില്‍ കൂടുതല്‍ പേരും ഏറ്റവും അധികം ചര്‍ച്ച ചെയ്യുന്നതും പരിഹാര കര്‍മ്മങ്ങള്‍ അന്വേഷിക്കുന്നതും ശനി ദോഷത്തെക്കുറിച്ചാണ്. ജീവിത വിജയം നേടുന്നതില്‍ ശനിയുടെ അപഹാരം ബാധിക്കുമെന്ന വിശ്വാസം എല്ലാവര്‍ക്കുമുണ്ട്. ശനിയുടെ അധിദേവതയാണ്‌ ശാസ്താവ്‌. ശനി ദോഷങ്ങളകറ്റുന്നതിന്‌ ശാസ്താ ഭജനമാണ്‌ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്‌. ഏഴര ശനി, കണ്ടക ശനി ദോഷമുള്ളവര്‍ അനുഷ്ഠിക്കേണ്ട കര്‍മങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം

ശനിയാഴ്ചകളില്‍ ഉപവാസവ്രതാദികള്‍ അനുഷ്ഠിച്ച്‌ ശാസ്താ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കുക. നീരാജനമാണ്‌ ശാസ്താപ്രീതിക്കായി നടത്തുന്ന ലളിതവും മുഖ്യവുമായ വഴിപാടെന്നു ജ്യോതിഷികള്‍ പറയുന്നു. നാളികേരം ഉടച്ച്‌ ആ മുറികളില്‍ എള്ളെണ്ണ ഒഴിച്ച്‌ എള്ളുകിഴികെട്ടി ദീപം കത്തിക്കുന്നതാണ്‌ നീരാജനം. ഇത്‌ വീടുകളിലും ശാസ്താവിന്റെ ചിത്രത്തിനുമുന്നിലും കത്തിക്കാവുന്നതാണ്‌. ശനിദോഷപരിഹാരത്തിനും ഈ കര്‍മം ഫലപ്രദം.

ജാതകത്തില്‍ ശനി ഒന്‍പതില്‍ നില്‍ക്കുന്നവരും ഇടവ, മിഥുന, തുലാം ലഗ്നങ്ങളില്‍ ജനിച്ചവരും ജീവിതത്തില്‍ പതിവായി ശാസ്താവിനെ ഭജിക്കുന്നത്‌ ഭാഗ്യപുഷ്ടിയും ദുരിതശാന്തിയും നല്‍കും. മംഗല്യ ദോഷം അകറ്റാന്‍ ഭാര്യാസമേതനായി ശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രത്തില്‍ ശാസ്തൃസൂക്തപുഷ്പാഞ്ജലി, നീരാജനം തുടങ്ങിയ വഴിപാടുകള്‍ നടത്തുന്നത്‌ ഫലപ്രദമായിരിക്കും. സ്വയംവരപൂജ നടത്തുന്നതും ഫലപ്രദമാണ്‌.

ശനിയാഴ്ചകളില്‍ കറുത്തതോ നീലയോ വസ്ത്രങ്ങള്‍ ധരിക്കുകയും ഒരിക്കലൂണോ പൂര്‍ണ ഉപവാസമോ അനുഷ്ഠിക്കുകയും ചെയ്തുകൊണ്ടുവേണം ക്ഷേത്രദര്‍ശനം നടത്തുകയും പൂജാകര്‍മത്തില്‍ പങ്കാളിയാവുകയും ചെയ്യേണ്ടത്‌. തിരുവാതിര, ചോതി, ചതയം, രോഹിണി, അത്തം, തിരുവോണം, ഭരണി, പൂരം, പൂരാടം എന്നീ നക്ഷത്രക്കാര്‍ ശനിദശകാലത്ത്‌ സവിശേഷ പ്രാധാന്യത്തോടെ ശാസ്തൃഭജനം നടത്തേണ്ടതാണ്‌. പൂയം, അനിഴം, ഉത്രട്ടാതി നക്ഷത്രങ്ങളുടെ അധിപന്‍ ശനിയായതിനാല്‍ ഈ നക്ഷത്രക്കാര്‍ പതിവായി ശാസ്താവിനെ ഭജിക്കുന്നത്‌ ജീവിതത്തില്‍ പൊതുവായ ശുഭഫലങ്ങള്‍ ലഭിക്കുന്നതിന്‌ ഉത്തമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button