COVID 19NewsIndia

കോവിഡ് പ്രതിസന്ധിയിൽ കൈത്താങ്ങായ് പിഎം-കെയേഴ്‌സ്; ഇന്ത്യന്‍ നിര്‍മ്മിത വെന്റിലേറ്ററുകള്‍ക്കായി 2,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു

മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നിര്‍മ്മിച്ച 50,000 വെന്റിലേറ്ററുകളാണ് വാങ്ങുക

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയിൽ കൈത്താങ്ങായ് പിഎം-കെയേഴ്‌സ് ഫണ്ട്. 50,000 ഇന്ത്യന്‍ നിര്‍മ്മിത വെന്റിലേറ്ററുകള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ 2,000 കോടി രൂപ അനുവദിച്ചു. നേരത്തെ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പിഎം-കെയേഴ്‌സിലൂടെ സമാഹരിച്ച തുകയില്‍ നിന്നും 3,100 കോടി രൂപ നീക്കി വെച്ചിരുന്നു.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നിര്‍മ്മിച്ച 50,000 വെന്റിലേറ്ററുകളാണ് വാങ്ങുക. ഇതിന് ഏകദേശം 2,000 കോടി രൂപ ചെലവ് വരുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഇവ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സര്‍ക്കാര്‍ ആശുപത്രികളിലേക്ക് വിതരണം ചെയ്യും. 1,000 കോടി രൂപ വിവിധ ഭാഷ തൊഴിലാളികളുടെ പരിചരണത്തിനായി നീക്കിവെച്ചിരുന്നു. ഈ തുക നേരത്തെ തന്നെ അനുവദിക്കുകയും ചെയ്തു. ഇതിനു പുറമെ വാക്‌സിന്‍ നിര്‍മ്മാണത്തിനായി 100 കോടി രൂപയും അനുവദിച്ചിരുന്നു.

ALSO READ: കോവിഡ് വ്യാപനം രൂക്ഷം; ബംഗളൂരു പൂര്‍ണ്ണമായും അടച്ചിടണമെന്ന് എച്ച്‌.ഡി കുമാരസ്വാമി

വിവിധ ഭാഷ തൊഴിലാളികളുടെ താമസ, ഭക്ഷണ, ചികിത്സ, യാത്ര എന്നിവ സംബന്ധമായ ആവശ്യങ്ങള്‍ക്കായാണ് 1,000 കോടി രൂപ അനുവദിച്ചിരിക്കുന്നത്. അതേസമയം, ഇന്ത്യയില്‍ കോവിഡിനെതിരായ വാക്‌സിന്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്. വിവിധ സ്റ്റാര്‍ട്ട് അപ്പ് കമ്പനികളും ഇതിന്റെ ഭാഗമായിട്ടുണ്ട്. ഇവക്കെല്ലാം സഹായകരമാകുന്നതിനായാണ് 100 കോടി രൂപ നീക്കിവെച്ചിരിക്കുന്നത്. പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസറുടെ മേല്‍നോട്ടത്തിലാണ് ഈ തുക വിനിയോഗിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button