KeralaLatest NewsNews

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കാമുകനും ഭാര്യയും അറസ്റ്റിൽ

മുവാറ്റുപുഴ : സോഷ്യൽ മീഡിയിലൂടെ പരിചയപ്പെട്ട 17- കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കാമുകനും ഭാര്യയും അറസ്റ്റിൽ. 17- കാരിയുടെ 23 വയസ്സുള്ള തൊടുപുഴ സ്വദേശിയായ കാമുകൻ അഖിൽ ശിവനും ഇയാളുടെ മുപ്പത്തി ആറ് വയസ്സുള്ള വയനാട് സ്വദേശിയായ ഭാര്യ പ്രസീദ കുട്ടനുമാണ് അറസ്റ്റിലായത്. ഈ മാസം പതിനെട്ടാം തീയതിയാണ് മുവാറ്റുപുഴ സ്വദേശിയായ 17- കാരിയെ ഇയാൾ  തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതായി പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്.

ഫേസ്ബുക്കിലൂടെയാണ് പെൺകുട്ടിയുമായി ഇയാൾ പരിചയത്തിലാവുന്നത്. പിന്നീട് ഇയാൾ
സ്നേഹം നടിച്ച് പെൺകുട്ടിയുമായി ഇയാൾ അടുപ്പത്തിലാവുകയും നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. എന്നാൽ അഖിൽ വിവാഹിതനാണെന്ന് കണ്ടെത്തിയത്തോടെ പെൺകുട്ടിയുടെ മാനസിക നില തകരാറിലാവുകയും ചെയ്തു.

തുടർന്ന് പെൺകുട്ടിയെ മാതാപിതാക്കൾ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എന്നാൽ ആശുപത്രിയിൽ നിന്ന് പ്രതിയും ഭാര്യയും കുട്ടിയെ വയനാട്ടിലേക്ക് കടത്തിക്കൊണ്ടു പോയി. ഇതേ തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. വയനാട്ടിൽ പ്രതിയുടെ ഭാര്യയുടെ വീട്ടിൽ കഴിഞ്ഞ പെൺകുട്ടി ഇതിനിടെ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിനും പീഡിപ്പിച്ചതും അഖിൽ ശിവനെതിരെയും പ്രതിക്ക് സഹായം നൽകിയതിന് ഭാര്യ പ്രസീദ കുട്ടനെതിരെയും പോക്സോ നിയമ പ്രകാരമാണ് മൂവാറ്റുപുഴ പൊലീസ് കേസെടുത്തിരിക്കുന്നത്.

Related Articles

Post Your Comments


Back to top button