Latest NewsUAENews

ദുബായിലേക്ക് തിരികെ വരാനാഗ്രഹിക്കുന്ന താമസവിസക്കാര്‍ക്കായി പുതിയ രജിസ്ട്രേഷന്‍ സംവിധാനം

ദുബായ്: ദുബായില്‍ താമസ വിസക്കാര്‍ക്കായി പുതിയ രജിസ്ട്രേഷന്‍ സംവിധാനം. വരാനാഗ്രഹിക്കുന്നവർ smart.gdrfad.gov.ae എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അപേക്ഷ അംഗീകരിച്ച സന്ദേശം ലഭിച്ചാൽ ടിക്കറ്റെടുക്കാം. വിമാന ടിക്കറ്റിന് ഈ അപേക്ഷാ നമ്പര്‍ ആവശ്യമാണ്. യാത്രാ സമയത്ത് അനുമതി കിട്ടിയ ഇമെയിലിന്റെ പകര്‍പ്പ് കൈയില്‍ കരുതണമെന്നും എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു.

Read also: ഞങ്ങളുടെ കാലത്തും കടന്നുകയറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരിഞ്ച് ഭൂമി പോലും ചൈനക്ക് വിട്ടുകൊടുത്തിട്ടില്ലെന്ന് പി. ചിദംബരം

മടങ്ങിയെത്തുന്നവാര്‍ക്ക് ദുബായ് വിമാനത്താവളത്തില്‍ കോവിഡ് പരിശോധന നടത്തും. വിമാനമിറങ്ങിയ ഉടന്‍ covid 19 dxb ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. പിസിആര്‍ ഫലം ലഭിക്കുന്നതുവരെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാൻ അനുമതിയില്ല. രോഗമുണ്ടെന്ന് കണ്ടാല്‍ 14 ദിവസം ക്വാറന്റീനിലായിരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button