KeralaLatest NewsNews

നവവധുവിന്റെ മരണം; അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ സിഐക്കും എസ്‌ഐക്കും സസ്‌പെന്‍ഷന്‍

തൃശൂർ : പെരിങ്ങോട്ടുകരയിലെ ഭർതൃവീട്ടിൽ നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐക്കും എസ്‌ഐക്കും സസ്‌പെൻഷൻ. അന്തിക്കാട് സിഐ പികെ മനോജിനും എസ്ഐ കെകെ ജിനേഷിനുമാണ് സസ്പൻഷൻ. അന്വേഷണത്തിൽ വീഴ്ച സംഭവിച്ചു എന്ന കണ്ടെത്തലിനെ തുടർന്ന് നോർത്ത് സോൺ ഐജിയുടേതാണ് നടപടി.

ആറ് മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹം കഴിഞ്ഞ് പതിനഞ്ചാം ദിവസം മുല്ലശ്ശേരി സ്വദേശി ശ്രുതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശ്രുതി ശുചിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് ഭർത്താവിന്റെ വീട്ടുകാർ അറിയിച്ചത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം ശ്രുതിയുടെ കഴുത്തിൽ ശക്തിയായി ഞെരിച്ചതിന്റെ പാടുകളും നെറ്റിയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളും കണ്ടെത്തി. ഇതോടെയാണ് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്. എന്നാൽ, ബന്ധുക്കളുടെ ആരോപണത്തിൽ വേണ്ടത്ര ഗൗരവത്തിൽ അന്വേഷണം നടത്താത്തതിനാണ് സിഐ പികെ മനോജിനെയും, എസ്‌ഐ കെ ജെ ജിനേഷിനെയും സസ്‌പെന്റ് ചെയ്തത്.

ആദ്യ ഘട്ടത്തിൽ തന്നെ തെളിവുശേഖരണത്തിൻ്റെ കാര്യത്തിൽ അന്തിക്കാട് പൊലീസിന് വലിയ തോതിലുള്ള വീഴ്ച സംഭവിച്ചിരുന്നു എന്നതാണ് പ്രധാന ആരോപണം. അതിൽ തന്നെ, സിഐ പികെ മനോജിനും എസ്ഐ കെകെ ജിനേഷിനും വീഴ്ച സംഭവിച്ചു എന്ന് ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്. റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇപ്പോൾ കേസ് അന്വേഷണം നടത്തുന്നത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. നേരത്തെ സംഭവത്തില്‍ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കഴിഞ്ഞ ഡിസംബര്‍ 22 നാണ് ശ്രുതിയുടെയും അരുണിന്‍റെയും വിവാഹം നടന്നത്. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button