KeralaLatest NewsNews

ബസ് ഓണ്‍ ഡിമാന്‍ഡ്: യാത്രക്കാരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഓഫീസ് യാത്രകള്‍ക്ക് സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതി അവതരിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. ബോണ്ട് ( ബസ് ഓണ്‍ ഡിമാന്‍ഡ് ) എന്ന പദ്ധതിയാണ് കെ.എസ്.ആര്‍.ടി.സി ആവിഷ്‌കരിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള സര്‍വീസ് ഉടൻ ആവിഷ്‌കരിക്കും. നെയ്യാറ്റിന്‍കര, നെടുമങ്ങാട് എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരം നഗരത്തിനുള്ളിലെ സെക്രട്ടേറിയേറ്റ്, പബ്ലിക് ഓഫീസ്, ഏജീസ് ആഫീസ്, പി.എസ്.സി ആഫീസ്, വികാസ് ഭവന്‍, ജലഭവന്‍, നിയമസഭാ മന്ദിരം, മെഡിക്കല്‍ കോളേജ്, ശ്രീചിത്ര, ആര്‍.സി.സി, എസ്.എ.ടി ആശുപത്രിതുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉദ്ദേശിച്ചാണ് പദ്ധതി.

Read also: സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടിയാൽ? അതീവ ജാഗ്രതയിൽ തിരുവനന്തപുരം

അവരവരുടെ ഓഫീസിന് മുന്നില്‍ ബസ്സുകള്‍ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യും. സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാരുടെ ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി ഇരുചക്രവാഹനങ്ങള്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനുകളില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഉണ്ടാകും.
ഈ സര്‍വീസുകളില്‍ 5,10, 15, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുന്‍കൂറായി അടച്ച് യാത്രക്കുള്ള ‘ബോണ്ട്’ സീസണ്‍ ടിക്കറ്റുകള്‍ ഡിസ്‌കൗണ്ടോടു കൂടി കൈപ്പറ്റാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button