MollywoodLatest NewsKeralaNewsEntertainment

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച നാല് പേര്‍ അറസ്റ്റില്‍

കൊച്ചി: തെന്നിന്ത്യയിലെ മുന്‍നിര നായികയും നര്‍ത്തകിയുമായ ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശികളായ നാലുപേര്‍ അറസ്റ്റില്‍. വാടാനപ്പള്ളി സ്വദേശി റഫീഖ്, കൈപ്പമംഗലം സ്വദേശി ശരത്ത്, കടവന്നൂര്‍ സ്വദേശി രമേശ്, ചേറ്റുവ സ്വദേശി അഷ്‌റഫ് എന്നിവരാണ് പിടിയിലായത്. ജൂണ്‍ മൂന്നിനാണ് പ്രതികള്‍ വീട്ടിലെത്തി വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തിയ ശേഷം പണം തന്നില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്നും ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയത്. അറസ്റ്റിലായ പ്രതികളെ പൊലീസ് റിമാന്‍ഡ് ചെയ്തു.

കല്യാണ ആലോചനയുമായാണ് പ്രതികള്‍ നടിയുടെ വീട്ടിലെത്തിയത്. കോഴിക്കോട് സ്വദേശികളാണെന്നും തങ്ങള്‍ കുടുംബത്തില്‍ നിന്നാണെന്നുമാണ് പ്രതികള്‍ വീട്ടുകാരോടും നടിയോടും പറഞ്ഞത്. ഒരു ലക്ഷം രൂപ ചോദിച്ചാണ് ഭീഷണിപ്പെടുത്തിയത്. പണം തന്നില്ലെങ്കില്‍ കൊല്ലുമെന്നും ഷംനയുടെ ഫോട്ടോ ദുരുപയോഗം ചെയ്യുമെന്നും ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയതായി ഷംനയുടെ പിതാവ് കാസിം പറഞ്ഞു.

ഇന്നലെയാണ് ഇവരുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്. മാസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെങ്കിലും ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ പരാതിനല്‍കാന്‍ കഴിഞ്ഞില്ലെന്നാണ് ഇവര്‍ നല്‍കിയ വിവരം. വീട്ടില്‍ വന്നവര്‍ വീടിന്റെയും വാഹനത്തിന്റെയും ഫോട്ടോയെടുത്തുവെന്നും ഷംനയുടെ പിതാവ് കാസിം പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button