KeralaCinemaLatest NewsNewsEntertainmentKollywood

കങ്കണ നായികയാകുന്ന ‘തലയ്‍വി’ ഏപ്രിൽ 23 ന്: ​തലയ്‍വിയായി കങ്കണയുടെ ടീസർ പുറത്ത്

​തമിഴ്​നാട്​ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് ചിത്രം ‘തലൈവി’ ഏപ്രിൽ 23ന്​ തിയറ്ററുകളിലെത്തും. ബോളിവുഡ്​ താരം കങ്കണ റണാവത്ത് ആണ് ചിത്രത്തിൽ ജയലളിതയുടെ വേഷത്തിൽ എത്തുന്നത്. ജയലളിതയുടെ​ ജന്മദിനമായ ഫെബ്രുവരി 24 നാണ്​ ചിത്രത്തിന്‍റെ റിലീസ്​ തീയതി പ്രഖ്യാപിച്ചത്​. ഇതോടൊപ്പം ചിത്രത്തിന്‍റെ മോഷൻ പോസ്റ്ററും പങ്കുവെച്ചു.

ചലച്ചിത്ര ലോകത്തുനിന്നും തമിഴ്​നാട്​ രാഷ്​ട്രീയത്തിലെ അവിഭാജ്യഘടകമായി, തമിഴ്‌നാടിന്റെ അമ്മയായി മാറിയ ജയലളിതയുടെ ജീവിത കഥയാണ്​ ചിത്രം പറയുന്നത്​. ഹിന്ദി, തമിഴ്​, തെലുഗു ഭാഷകളിലാണ്​ ചിത്രം തിയറ്ററുകളിലെത്തുന്നത്. മുൻ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രനായി നടൻ അരവിന്ദ്​ സ്വാമിയാണ് അഭിനയിക്കുന്നത്. ചിത്രത്തിൽ ജയലളിതയുടെ പ്രിയ തോഴി ശശികലയായി മലയാളി താരം ഷംന കാസിമാണ്​ വേഷമിടുന്നത്.

ബാഹുബലിക്കും, മണികർണികക്കും തിരക്കഥ എഴുതിയ കെ.വി. വി​ജയേന്ദ്ര പ്രസാദിന്റെ തിരക്കഥയിൽ, എ.എൽ. വിജയ്​ ആണ്​ തലയ്‍വി സംവിധാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button