Latest NewsNewsIndia

ഹിമാചലിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് കങ്കണ റണാവത്ത്: സംഭവമിങ്ങനെ

ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായി കങ്കണ റണൗത്തിനെ പരിഗണിക്കുന്നതാണ് റിപ്പോട്ടുണ്ടായിരുന്നു. എന്നാൽ, മലയോര മേഖലയിൽ നിന്ന് മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് കങ്കണ മുൻപ് പറഞ്ഞത് വീണ്ടും ശ്രദ്ധേയമാകുന്നു. കങ്കണയുടെ ജന്മസ്ഥലമാണ് മാണ്ഡി.

2021 മാർച്ചിൽ പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് താൻ എപ്പോഴെങ്കിലും രാഷ്ട്രീയത്തിൽ ഇറങ്ങുകയാണെങ്കിൽ, സങ്കീർണ്ണതകളുള്ള ഒരു സംസ്ഥാനം വേണമെന്ന് കങ്കണ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും ഇപ്പോഴും കങ്കണ ശക്തമായി പിന്തുണയ്ക്കാറുണ്ട്.

‘2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എനിക്ക് ഗ്വാളിയോർ തരാമെന്ന് പറഞ്ഞിരുന്നു, എച്ച്പി ജനസംഖ്യ 60/70 ലക്ഷം മാത്രമാണ്, ദാരിദ്ര്യം/കുറ്റകൃത്യം ഇല്ല. ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങുകയാണെങ്കിൽ സങ്കീർണ്ണതകളുള്ള ഒരു സംസ്ഥാനം വേണം. എങ്കിൽ എനിക്ക് പ്രവർത്തിക്കാൻ കഴിയും’, എന്നായിരുന്നു മാർച്ച് 17 ലെ ട്വീറ്റിൽ വ്യക്തമാക്കിയത്.

അതേസമയം, വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള 111 സ്ഥാനാർത്ഥികളുടെ അഞ്ചാമത്തെ പട്ടിക ബിജെപി പുറത്തിറക്കി മണിക്കൂറുകൾക്കകമാണ് റണാവത്തിൻ്റെ പേര് ഉൾപ്പെടുത്തിയ സംഭവവികാസം. ബിജെപിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചുകൊണ്ട്, ‘പാർട്ടിയിൽ ഔദ്യോഗികമായി ചേരുന്നതിൽ തനിക്ക് അഭിമാനവും സന്തോഷവും തോന്നുന്നു’ എന്ന് ഞായറാഴ്ച രാത്രി താരം പറഞ്ഞു.

സാഹചര്യങ്ങൾ എന്തുതന്നെയായാലും താൻ രാഷ്ട്രീയത്തിൽ പങ്കെടുക്കണമെന്ന് കേന്ദ്രം ആഗ്രഹിക്കുന്നുവെങ്കിൽ, എല്ലാത്തരം പങ്കാളിത്തത്തിനും ഞാൻ വളരെ തുറന്ന് പ്രവർത്തിക്കുമെന്ന് അവർ പറഞ്ഞു. പ്രധാനമന്ത്രിയെ മഹാപുരുഷ് എന്ന് വിശേഷിപ്പിച്ച താരം താനും കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും എതിരാളികളാണെങ്കിലും തനിക്ക് എതിരാളിയില്ലെന്ന് മോദിജിക്ക് അറിയാമെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button