Latest NewsNewsIndia

നാല് ഭീകരര്‍ സുരക്ഷാസേനയുടെ പിടിയില്‍

ശ്രീനഗര്‍: നാല് ഭീകരര്‍ സുരക്ഷാസേനയുടെ പിടിയില്‍. കാശ്മീരിലാണ് നാല് ഭീകരര്‍ സുരക്ഷാസേനയുടെ പിടിയിലായത്. സോപോറില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.ചോദ്യം ചെയ്യല്‍ തുടരുകയാണ്. പിടിയിലായവര്‍ ഏതുരാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇന്നലെ ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ഒരു സി.ആര്‍.പി.എഫ് ജവാനും വീരമൃത്യുവരിച്ചിരുന്നു.

Read Also : നിയന്ത്രണ രേഖയില്‍ കൂടുതല്‍ ടാങ്കുകള്‍ വിന്യസിച്ചു; ചൈനീസ് പ്രകോപനം മുന്നില്‍ കണ്ട് അതിർത്തിയിൽ നിർണായക നീക്കവുമായി ഇന്ത്യ

ഭീകര്‍ക്കായി നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. പുല്‍വാമയിലെ സി.ആര്‍.പി.എഫ് ക്യാമ്ബിനുനേരെ കഴിഞ്ഞദിവസം ഭീകരര്‍ ഗ്രനേഡ് എറിഞ്ഞ് ആക്രമണത്തിന് ശ്രമിച്ചിരുന്നു. പൂഞ്ചില്‍ ബി.എസ്.എഫ് ജവാനെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ടവരെ സുരക്ഷസേന ഏറ്റുമുട്ടലിലൂടെ വധിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ജമ്മുകാശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button