KeralaLatest NewsNews

നടുറോഡില്‍ ഗുണ്ടയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയിൽ

കൊല്ലം: നടുറോഡില്‍ ഗുണ്ടയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയിൽ. കൊല്ലം പേരയത്ത് ആണ് കൊലപാതകം നടന്നത്. പ്രതികള്‍ കൊച്ചിയില്‍ ആണ് പിടിയിലായിരിക്കുന്നത്. പ്രജീഷ് , ബിന്‍റോ സാബു എന്നിവരാണ് വാഹന പരിശോധനയ്ക്കിടെ ഇടപ്പള്ളിയില്‍ പൊലീസിന്‍റെ പിടിയിലായത്.

കൊല്ലപ്പെട്ട സക്കീർബാബുവും പ്രതിയായ പ്രജീബും തമ്മിൽ മുൻ വൈരാഗ്യമുണ്ട്. പ്രജീബിൻ്റെ ബന്ധുമായ പെൺകുട്ടിയെ സക്കീർ ശല്യം ചെയ്തതാണ് തർക്കത്തിന് തുടക്കം. ഇത് ചോദ്യം ചെയ്ത പ്രജീബിനെ സക്കീറും സംഘം കാറിൽ തട്ടികൊണ്ടു പോയി മർദിച്ചു. കുണ്ടറ പെലീസ് അറസ്റ്റു ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു. മൂന്നു മാസങ്ങൾക്ക് ശേഷം സ്വാഭാവിക ജാമ്യത്തിൽ പുറത്തിറങ്ങിയ സക്കീർ പേരയത്ത് ജിം നടത്തുന്ന പ്രജീബിനെ അവിടെ കയറി ആക്രമിച്ചു. ഇതോടെ സക്കീർ വീണ്ടും ജയിലിലായി. ഒരാഴ്ച്ച മുൻപ് ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങി.

ALSO READ: വയനാട് എം പി രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് പധവി ഏറ്റെടുക്കണം;- എ കെ ആന്റണി

വൈകുന്നേരം പേരയം ജംക്ഷനിൽ വെച്ച് സക്കീർ പ്രജീബിനെ വീണ്ടും ആക്രമിച്ചു. കുതറി ഓടിയ പ്രജീബ് വീട്ടിൽ നിന്നും കത്തിയുമായി മടങ്ങിയെത്തി സക്കീറിനെ കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button