Latest NewsNewsIndia

കേദാർനാഥ് ദേവസ്ഥാനം ബോർഡ് രൂപീകരിക്കുന്നതിനെതിരെ അർദ്ധനഗ്നനായി ഇരുന്ന് സന്യാസിയുടെ സമരം

ഡെറാഡൂൺ : കൊടു തണുപ്പിൽ കേദാർനാഥ് ക്ഷേത്രത്തിന് മുന്നിൽ സമരം ചെയ്യുകയാണ് ഒരു പുരോഹിതൻ. ക്ഷേത്രത്തിലെ അവകാശങ്ങൾ കവർന്നെടുക്കുന്ന കേദാർനാഥ് ദേവസ്ഥാനം ബോർഡ് രൂപീകരിക്കുന്നതിനെതിരെയാണ് 32കാരനായ സന്തോഷ് ത്രിവേദി എന്ന സന്യാസി  ദിവസം മൂന്നു നേരം അർദ്ധനഗ്നനായി കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്.

“ദേവ്സ്ഥാനം ബോർഡ് രൂപീകരിക്കുന്നതിനെതിരെയാണ് എന്റെ പ്രതിഷേധം. പുരോഹിതരായ ഞങ്ങളെ പരമ്പരാഗത അവകാശങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിനെതിരെയാണ് ഈ സമരം. എന്റെ പ്രതിഷേധം ഞാൻ തുടരും,” ത്രിവേദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. 45 മിനിറ്റ് മുതൽ 90 മിനിറ്റ് വരെ യാണ് ത്രിവേദി പ്രതിഷേധിക്കുന്നത്. രാവിലത്തെ പൂജാ സമയമായ 5.30നാണ് പ്രതിഷേധം തുടങ്ങുന്നത്. ഈ സമയം താപനില മൂന്നു മുതൽ നാലു ഡിഗ്രി വരെയായിരുന്നു. രണ്ടാമത്തെ കുത്തിയിരിപ്പ് സമരം ഉച്ചയ്ക്ക് 12 മണിയോടെയാണ്. ഇത് 45 മിനിറ്റ് നീളും. അവസാനമായി, വൈകുന്നേരത്തെ പൂജാസമയമായ ആറുമണിയോടെയാണ് ഒന്നരമണിക്കൂറോളം സമരവുമായി സന്തോഷ് ത്രിവേദി രംഗത്തുണ്ടാകും.

“ഗംഗോത്രി, യമുനോത്രി, ബദരീനാഥ് എന്നിവരുൾപ്പെടെ ചാർ ധാമിലെ 4 ക്ഷേത്രങ്ങളിലും ഇത്തരം പ്രതിഷേധം സംഘടിപ്പിക്കാൻ ഞങ്ങൾ പദ്ധതിയിട്ടിട്ടുണ്ട്. ഞങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ ഉടൻ തന്നെ സമാനമായ പ്രതിഷേധം. “- പുരോഹിതന്മാരെ പ്രതിനിധീകരിച്ച് ദേവഭൂമി തീർത്ഥപുരോഹിത് ചാർ ധാം മഹാപഞ്ചായത്തിന്റെ വക്താവ് ബ്രിജേഷ് സതി പറഞ്ഞു,

അതേസമയം, ചാർ ഡാമുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് പുരോഹിതന്മാരും മറ്റ് 47 ക്ഷേത്രങ്ങളും സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ചാർ ദാം ദേവാലയ ബോർഡ് ബിൽ പാസാക്കിയതിന് ശേഷമാണ് സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമായത്.വൈഷ്ണോ ദേവി ക്ഷേത്ര ബോർഡിന്റെയും തിരുപ്പതി ബാലാജി ക്ഷേത്രത്തിന്‍റെയും മാതൃകയിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ക്രമീകരണം അവരുടെ പരമ്പരാഗത അവകാശങ്ങൾ കവർന്നെടുക്കാനും നിയന്ത്രണം ഏറ്റെടുക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് പുരോഹിതർ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button