Latest NewsNewsBusiness

ഓഹരി വിപണി : ഇന്നത്തെ വ്യാപാരം അവസാനിച്ചത് നഷ്ടത്തിൽ

മുംബൈ : ആഴ്ചയിലെ മൂന്നാം ദിനം ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 561.45 പോയിന്റ് നഷ്ടത്തില്‍ 34868.98ലും നിഫ്റ്റി 165.70 പോയിന്റ് നഷ്ടത്തിൽ 10,305.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1245 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1429 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ . 134 ഓഹരികള്‍ക്ക് മാറ്റമില്ല. ബാങ്ക്, ലോഹം, ഫാര്‍മ ഓഹരികള്‍ക്കാണ് കനത്ത തിരിച്ചടി നേരിട്ടത്.

ടെക് മഹീന്ദ്ര,ഐടിസി, ഹീറോ മോട്ടോര്‍കോര്‍പ്,ഏഷ്യന്‍ പെയിന്റ്സ്, ഐഷര്‍ മോട്ടോഴ്സ്, റിലയന്‍സ്, ടാറ്റ മോട്ടോഴ്സ്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും, എസ്ബിഐ,ഇന്‍ഡസിന്റ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഐസിഐസിഐ ബാങ്ക്,ഹിന്‍ഡാല്‍കോ, സിപ്ല, ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച്സിഎല്‍ ടെക്, ഒഎന്‍ജിസി,സണ്‍ ഫാര്‍മ,തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് അവസാനിച്ചത്.

Tags

Related Articles

Post Your Comments


Back to top button
Close
Close