COVID 19Latest NewsNewsIndia

പശ്ചിമ ബംഗാളില്‍ പ്രതിസന്ധി കനക്കുന്നു; ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ കൊറോണ ഭീതി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ജൂലൈ 31 വരെ നീട്ടി. തീവണ്ടികളും മെട്രോ ട്രെയിനുകളും ഇക്കാലയളവില്‍ ഓടില്ലെന്നും മമത ബാനര്‍ജി സര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ ബംഗാളില്‍ ലോക്ക് ഡൗണ്‍ തുടരുകയാണ്. ജൂണ്‍ 30 വരെയാണ് ലോക്ക് ഡൗണ്‍. ഇതാണ് ജൂലൈ 31 വരെയാക്കി നീട്ടിയത്. സ്‌കൂളുകളും കോളജുകളുമുള്‍പ്പെടെയുള്ള കലാലയങ്ങളും ജൂലൈ 31 വരെ പ്രവര്‍ത്തിക്കില്ല. ബംഗാളില്‍ ഇതുവരെ 15,173 പേര്‍ക്കാണ് കൊറോണ രോഗം ബാധിച്ചത്.

മുഖ്യമന്ത്രി മമത ബാനര്‍ജി സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. ഈ യോഗത്തിന് ശേഷമാണ് ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യം സര്‍ക്കാര്‍ അറിയിച്ചത്. ഇന്ന് 445 പേര്‍ക്കാണ് ബംഗാളില്‍ രോഗം സ്ഥിരീകരിച്ചത്. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ നീട്ടുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഇന്ന് ബംഗാളിൽ 445 പുതിയ കോവിഡ് കേസുകളാണു റിപ്പോർട്ട് ചെയ്തത്. 4,890 പേരാണ് ബംഗാളിൽ ഇപ്പോൾ ചികിത്സയിലുള്ളത്. ഇന്ന് മരിച്ച 11 പേരുൾപ്പെടെ സംസ്ഥാനത്തു രോഗം ബാധിച്ചു മരിച്ചത് 591 പേർ. കോവിഡ് രോഗം അല്ലാതെ മറ്റു രോഗം ബാധിച്ചു ചികിത്സ തേടുന്നവർക്കു കൂടുതൽ മെച്ചപ്പെട്ട ചികിത്സ നൽകുന്നതിനും തീരുമാനമായി. കോവിഡിന്റെ പശ്ചാത്തലത്തിൽ വിവിധ രോഗങ്ങൾ ബാധിക്കുന്നവർ ചികിത്സയ്ക്കായി ബുദ്ധിമുട്ടുകയാണെന്നു രാഷ്ട്രീയ കക്ഷികൾ യോഗത്തിൽ നിലപാടെടുത്തു.
സ്വകാര്യ ആശുപത്രികൾ ഉപയോഗിക്കുന്നതിലൂടെ പ്രശ്നം പരിഹരിക്കാമെന്ന് മമതാ ബാനര്‍ജി പറഞ്ഞു. ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ബിസിനസ് ചെയ്യാനുള്ള സമയമല്ല ഇത്. ഇത് മഹാമാരിയുടെ സമയമാണ്. അതുകൊണ്ടുതന്നെ സേവന മനോഭാവത്തോടെ ആശുപത്രികൾ പ്രവർത്തിക്കണമെന്നും മമതാ ബാനർജി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button