Latest NewsNewsInternational

അമേരിക്കയിൽ നിന്നുള്ള കോഴിയിറച്ചി നിരോധിച്ച് ചൈന

അമേരിക്കയിലെ ടൈസണ്‍ ഫുഡ്സ് എന്ന കമ്പനിയുടെ മാംസ സംസ്കരണശാലയില്‍ നിന്നുള്ള ഇറച്ചി നിരോധിച്ച് ചൈന. കോവിഡ് ഭീഷണി മൂലമാണ് അര്‍കന്‍സാസ് സ്പ്രിങ്ഡേലിലെ ഉല്‍പ്പാദനശാലയിലെ മാംസം നിരോധിച്ചതെന്നാണ് റിപ്പോർട്ട്. രണ്ട് ഉല്‍പ്പാദനശാലകളില്‍ 3748 തൊഴിലാളികളെ പരിശോധിച്ചതില്‍ 481 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കമ്പനി അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് ചൈനയുടെ വിശദീകരണം. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ മാംസ സംസ്കരണശാലകളില്‍ തൊഴിലാളികള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിലും മറ്റൊരു സ്ഥാപനത്തില്‍ നിന്നുള്ള ഉല്‍പ്പന്നവും ചൈന വിലക്കിയിട്ടില്ല.

Read also: എസ്.എസ്.എൽ.സി-ഹയർസെക്കൻഡറി ഫലം : തീയതി തീരുമാനിച്ചു

അതേസമയം നിരോധനത്തിന് കാരണം കോവിഡല്ലെന്നാണ് റിപ്പോർട്ട്. അമേരിക്കയും ചൈനയും തമ്മില്‍ ഈ വര്‍ഷമാദ്യം ഒപ്പിട്ട വ്യാപാര കരാര്‍ അവസാനിച്ചതായി വൈറ്റ്ഹൗസിലെ വ്യാപാര പ്രതിനിധി പറഞ്ഞിരുന്നു. ഇത് തിരുത്തിയ ട്രംപ് കരാര്‍ ഭദ്രമാണെന്ന് വ്യക്തമാക്കി. അതേസമയം നാല് ചൈനീസ് മാധ്യമങ്ങളെ അമേരിക്ക വിദേശ കാര്യാലയങ്ങളുടെ പട്ടികയിലാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button